ലുങ്കി ലുക്കും തലയില്‍ കെട്ടുമായി വിജയ് ദേവരകൊണ്ട! ഇതാണ് ശരിക്കുമുളള മാസെന്ന് ആരാധകര്‍

By Midhun Raj

സ്‌റ്റൈലിന്റെയും ലുക്കിന്റെയും കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറുളള താരമാണ് വിജയ് ദേവരകൊണ്ട. നടന്റെ വസ്ത്രധാരണം പലപ്പോഴും തരംഗമാകാറുണ്ട്. തന്റെ പുതിയ ചിത്രള്‍ക്കായി വേറിട്ട ലുക്കുകളിലാണ് താരം എത്താറുളളത്. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

vijay devarakonda,

തലയില്‍ കെട്ടും ലുങ്കിയും ഷര്‍ട്ടുമിട്ട് പുതിയ സിനിമയുടെ പ്രി റിലീസ് ഇവന്റിന് എത്തിയ വിജയ് ദേവരകൊണ്ടയുടെ വീഡിയോ ആണ് വൈറലാകുന്നത്. നടനൊപ്പം സഹതാരമായ റാഷി ഖന്നയും ഒപ്പമുണ്ടായിരുന്നു. വിജയുടെ എറ്റവും പുതിയ ചിത്രം വേള്‍ഫ് ഫേമസ് ലവറിന്റെ ചടങ്ങിന് എത്തിയതായിരുന്നു ഇരുവരും.ഫെബ്രുവരി 14നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിശാഖപട്ടണത്താണ് വേള്‍ഡ് ഫേമസ് ലവറിന്റെ പ്രീ റിലീസ് ഇവന്റ് നടന്നത്.

ഡിയര്‍ കംമ്രേഡിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണ് വേള്‍ഡ് ഫേമസ് ലവര്‍. ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് നായികമാര്‍. ക്രാന്തി മാധവാണ് വേള്‍ഡ് ഫേമസ് ലവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗീതാ ഗോവിന്ദത്തിന് പിന്നാലെ ഗോപി സുന്ദറാണ് വിജയ് ദേവരകൊണ്ട ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X