പ്രണയത്തിന്റെ മറ്റൊരു മുഖവുമായി വിജയ് ദേവരകൊണ്ട!! ടാക്സിവാലയുടെ പുതിയ ഗാനം പുറത്ത്, വീഡിയോ കാണൂ
നേരത്തെ ഇറങ്ങിയ ടാക്‌സിവാലയുടെ ടീസര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു
അർജുൻ റെഡ്ഡി എന്ന ചിത്രം കൊണ്ട് ടോളിവുഡിലെ മുൻ നിര നായകന്മാരുടെ ഗണത്തിലേയ്ക്ക് ഉയർന്ന താരമാണ് വിജയ് ദേവരാകൊണ്ട. അർജുൻ റെഡ്ഡിയുടെ വിജയമാണ് ടോളിവുഡിൽ വിജയുടെ പേര് ഉയർത്തിയത്. തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വിജയ്ക്ക് കടത്ത ആരാധകരാണുള്ളത്.

തെലുങ്ക് സിനിമയുടെ മുഖം തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു അർജുൻ റെഡ്ഡി. ആ മാറ്റത്തിന് തിരി കൊളുത്തിയത് വിജയും. അതിനാലാണ് വിജയ് ദേവരകൊണ്ടയുടെ യശസ് തെന്നിന്ത്യയിൽ ഉടനീളം ഉയർന്നത്. അർജുൻ റെഡ്ഡിയ്ക്ക് ശേഷം പുറത്തിറങ്ങിയ ഗീത ഗോവിന്ദം തെലുങ്കിൽ സൂപ്പർഹിറ്റായിരുന്നു. ചിത്രം 100 കോടി ക്ലമ്പിൽ ഇടം പിടിച്ചിരുന്നു. ചിത്ര പോലെ തന്നെ അതിലെ പാട്ടു സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു.
വിജയുടെ ഏറ്റവും പുതിയ ചിത്രമായ ടാക്സിവാല. ചിത്രത്തിലെ ഗാന സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.'മാറ്റേ വിനതുഗ'' എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. സിദ്ധ് ശ്രീരാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്ണകാന്തയുടെ വരികൾക്ക് ജേക്ക്സ് ബിജോയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടാക്സിവാലയിലയുംട ടീസർ വൻ ശ്രദ്ധ നേടിയിരുന്നു. രാഹുല്‍ സന്‍കൃത്യന്‍ ചിത്രം സംവിധാന ചെയ്യുന്നത്.


Click it and Unblock the Notifications