twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരണ്‍ ജോഹറിന്റെ 40 കോടി നിരസിച്ച വിജയ് ദേവരകൊണ്ട! ബോളിവുഡിലേക്കില്ലെന്ന് നടന്‍

    By Midhun Raj
    |

    തെന്നിന്ത്യയിലെ പുതിയ സെന്‍സേഷന്‍ വിജയ് ദേവരകൊണ്ട നായകനായ എറ്റവും പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. സിനിമ മികച്ച പ്രതികരണങ്ങളുമായി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. നാല് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കാവകാശം അടുത്തിടെയാണ് വിറ്റുപോയത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹറാണ് ഡിയര്‍ കോമ്രേഡ് റീമേക്കാവകാശം സ്വന്തമാക്കിയിരുന്നത്.

    <strong>പരാജയപ്പെട്ടെങ്കിലും മമ്മൂട്ടിയെ മമ്മൂക്കയാക്കിയ ആറ് സിനിമകള്‍! </strong>പരാജയപ്പെട്ടെങ്കിലും മമ്മൂട്ടിയെ മമ്മൂക്കയാക്കിയ ആറ് സിനിമകള്‍!

    ആറ് കോടി രൂപയ്ക്കായിരുന്നു സംവിധായകന്‍ ചിത്രം സ്വന്തമാക്കിയിരുന്നത്. റീമേക്ക് അവകാശം സ്വന്തമാക്കിയതിന് പിന്നാലെ ഹിന്ദി പതിപ്പില്‍ നായകനാവാന്‍ വിജയ് ദേവരകൊണ്ടയെ കരണ്‍ ജോഹര്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ 40 കോടി രൂപയാണ് നടന് വാഗ്ദാനം ചെയ്തിരുന്നത്.

    vijay devarakonda-karan johar

    ഇട്ടിമാണിയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി ജോസഫ് നായിക! സൂപ്പര്‍താര ചിത്രത്തില്‍ മാധുരിയും ഇട്ടിമാണിയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി ജോസഫ് നായിക! സൂപ്പര്‍താര ചിത്രത്തില്‍ മാധുരിയും

    എന്നാല്‍ ഓഫര്‍ വിജയ് ദേവരകൊണ്ട നിരസിക്കുകയായിരുന്നു. മുംബൈ മിററാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍പ് അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങില്‍ അഭിനയിക്കാനും വിജയ് ദേവരകൊണ്ടയ്ക്ക് ക്ഷണം വന്നിരുന്നു. എന്നാല്‍ അതും നടന്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഭരത് കമ്മയായിരുന്നു വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കോമ്രേഡ് സംവിധാനം ചെയ്തിരുന്നത്. രാഷ്മിക മന്ദാന നായികാ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ മലയാളി താരം ശ്രുതി രാമചന്ദ്രനും അഭിനയിച്ചിരുന്നു.

    English summary
    Vijay Devarakonda rejected Karan Johar's offer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X