കീര്‍ത്തി സുരേഷിനെ മാത്രമല്ല സാവിത്രിയേയും അപമാനിച്ചു: വിമര്‍ശനത്തില്‍ പ്രതികരണവുമായി വിജയ്
ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മഹാനടി. തെന്നിന്ത്യയിലെ സിനിമകളില്‍ തിളങ്ങിയിരുന്ന പഴയകാല നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുളളത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി എത്തുമ്പോള്‍ ജെമിനി ഗണേഷനെ ദുല്‍ഖര്‍ സല്‍മാനും അവതരിപ്പിക്കുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളായുളള ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും മേക്ക് ഓവര്‍ സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്നു.
അതിശയിപ്പിക്കുന്ന ലുക്കുകളിലാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെയ് ഒമ്പതിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. നേരത്തെ ചിത്രത്തിന്റെതായി പോസ്റ്ററുകളും ടീസറും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇവയ്‌ക്കെല്ലാം വന്‍ സ്വീകാര്യതയായിരുന്നു ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരുന്നത്. അടുത്തിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിന് അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ട കമന്റിട്ടത് വിവാദങ്ങള്‍ വഴിവെച്ചിരുന്നു

ദുല്‍ഖറിന്റെ വ്യത്യസ്ഥ വേഷം
മലയാളത്തില്‍ നിന്ന് ചെറിയൊരിടവേള എടുത്ത ദുല്‍ഖര്‍ ഇപ്പോള്‍ അന്യഭാഷാ സിനിമകളിലാണ് കൂടുതലായും അഭിനയിച്ചു വരുന്നത്. തമിഴിനും തെലുങ്കിനും പുറമേ ഹിന്ദിയിലും താരം അഭിനയിക്കുന്നുണ്ട്. ദുല്‍ഖറിന്റെ കരിയറിലെ വ്യത്യസ്ഥ വേഷങ്ങളിലെന്നാണ് മഹാനടി എന്ന ചിത്രത്തിലുളളത്. ജെമിനി ഗണേഷനായുളള ദുല്‍ഖറിന്റെ രൂപമാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. ജെമിനി ഗണേഷനായി നീതി പുലര്‍ത്തുന്ന ലുക്കിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയുടെ ആദ്യ തെലുങ്ക് ചിത്രം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികള്‍.

സാവിത്രിയായി തിളങ്ങി കീര്‍ത്തി
ദുല്‍ഖറിനെ പോലെ തന്നെ കീര്‍ത്തിയുടെയും കരിയറിലെ മികച്ച കഥാപാത്രമായിരിക്കും മഹാനടി എന്ന ചിത്രത്തിലേതെന്ന് നേരത്തെ വന്ന പോസ്റ്ററുകളില്‍ നിന്നും വ്യക്തമായിരുന്നു. സാവിത്രിയായി അതിശയിപ്പിക്കുന്ന തരത്തിലാണ് കീര്‍ത്തി സുരേഷ് എത്തുന്നത്.തമിഴിനു പുറമേ തെലുങ്കിലും ഏറെ തിരക്കുളള താരമാണ് കീര്‍ത്തി. ഇരു ഭാഷകളിലുമായി നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടങ്കിലും ഒരു യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി അഭിനയിക്കുന്നത്. സാവിത്രിയുടെ മാനറിസങ്ങള്‍ തന്റെ അഭിനയത്തില്‍ കൊണ്ടുവരാന്‍ ചിത്രത്തില്‍ കീര്‍ത്തി ശ്രമിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടീസര്‍
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മഹാനടിയുടെ ടീസര്‍ സമൂഹമാധ്യങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള മികച്ച രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സാവിത്രിയുടെ ഹോസ്പിറ്റല്‍ രംഗവും ഒപ്പം കുഞ്ഞിന്റ കൂടെ ദുല്‍ഖര്‍ നില്‍ക്കുന്ന രംഗങ്ങളുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനം തന്നെയാണ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്. ചിത്രം തെലുങ്കിനു പുറമേ മലയാളം,തമിഴ് തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

സാമന്തയും അര്‍ജുന്‍ റെഡ്ഡിയും
കീര്‍ത്തിക്കും ദുല്‍ഖറിനും പുറമേ തെന്നിന്ത്യന്‍ താരറാണി സാമന്ത അക്കിനേനിയും അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിവാഹ ശേഷവും സിനിമകളില്‍ സജീവമായി അഭിനയിക്കുന്ന നടിയാണ് സാമന്ത. രാംചരണ്‍ ചിത്രമായ രംഗസ്ഥലാം എന്ന ചിത്രത്തിലായിരുന്നു സാമന്ത തെലുങ്കില്‍ ഒടുവില്‍ അഭിനയിച്ചിരുന്നത്. മഹാനടിയില്‍ മാധ്യമപ്രവര്‍ത്തകയായിട്ടാണ് സാമന്ത എത്തുന്നത്. അര്‍ജുന്‍ റെഡ്ഡിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വിജയ് ദേവരകൊണ്ട. ചിത്രം തന്ന ആവേശമാണ് വിജയുടെ ചിത്രങ്ങള്‍ കാണാനായി സിനിമാ പ്രേമികള്‍ താല്‍പര്യം കാണിക്കുന്നത്. മഹാനടിയില്‍ സാമന്തയ്‌ക്കൊപ്പമാണ വിജയുടെ സീനുകള്‍ കൂടുതലായും ഉളളത്.
വിവാദമായി വിജയ് ദേവരകൊണ്ടയുടെ പരാമര്‍ശം
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ കീര്‍ത്തിയുടെ കഥാപാത്രത്തിന്റെ ഒരു ചിത്രം വിജയ് ദേവരകൊണ്ട ട്വിറ്ററില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.'വാട്ട് എ കൂള്‍ ചിക്ക്' എന്ന പരാമര്‍ശത്തോടെയായിരുന്നു ചിത്രം വിജയ് പോസ്റ്റ് ചെയ്തത്. എന്നാല്‍ വിജയ് ദേവരകൊണ്ടയുടെ കമന്റ് ട്വിറ്ററില്‍ ആരാധകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പരാമര്‍ശത്തിലൂടെ കീര്‍ത്തിയെ മാത്രമല്ല,സാവിത്രിയെയും കൂടിയാണ് വിജയ് അപമാനിച്ചതെന്ന് പറഞ്ഞാണ് സിനിമാ പ്രേമികള്‍ രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇതിനു മറുപടിയുമായി വിജയ് ദേവരകൊണ്ട തന്നെ രംഗത്തെത്തിയിരുന്നു.

മറുപടിയുമായി വിജയ് തന്നെ രംഗത്ത്
തന്റെ പരാമര്‍ശത്തിന് മാപ്പ് ആവശ്യമുളളവര്‍ക്ക് ചെന്നൈ ലീലാ പാലസിലേക്ക് വരാമെന്ന് വിജയ് ദേവരകൊണ്ട് പറഞ്ഞു. അവിടെ നടക്കുന്ന മഹാനടി ഓഡിയോ ലോഞ്ചില്‍ നിങ്ങളെ കാണുമ്പോള്‍ സാവിത്രിക്ക് സന്തോഷിക്കും. സദാചാരവാദികളാണ് സാവിത്രിയുടെ ജീവിതം തകര്‍ത്തതെന്നും ്അവരെ മദ്യപാനിയെന്ന് വിളിച്ചെതെന്നും വിജയ് പറഞ്ഞു.


Click it and Unblock the Notifications