സംവിധായകനായുളള ആദ്യ ചിത്രം ഉടനെയുണ്ടാകുമെന്ന് വിജയ് ദേവരകൊണ്ട! തെലുങ്ക് സൂപ്പര്‍താരം പറഞ്ഞത് കാണൂ
അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെയും ഇഷ്ടം നേടിയെടുത്ത താരമാണ് വിജയ് ദേവരകൊണ്ട. സിനിമയുടെ വിജയം താരത്തിന്റെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയരുന്നു. അര്‍ജുന്‍ റെഡ്ഡിക്കു ശേഷം മഹാനടി,ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളും വിജയുടെതായി തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. ഡിയര്‍ കംമ്രേഡ് എന്ന സിനിമയാണ് നടന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് താന്‍ ഗൗരവമായി ചിന്തിക്കാറുണ്ടെന്ന് വിജയ് ദേവരകൊണ്ട തുറന്നുപറഞ്ഞിരുന്നു. സംവിധാനത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാറുണ്ടെന്നും അത് അധികം വൈകില്ലെന്നുമാണ് നടന്‍ പറഞ്ഞത്. അടുത്ത വര്‍ഷമോ അതിന് അടുത്ത വര്‍ഷമോ താന്‍ സംവിധാനം ചെയ്ത ഒരു ചിത്രം പുറത്തിറക്കാനാണ് ആഗ്രഹണമെന്നും നടന്‍ തുറന്നുപറഞ്ഞു. ആദ്യമായിട്ടാണ് തന്റെ സംവിധാന മോഹത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ വിജയ് വെളിപ്പെടുത്തിയിരിക്കുന്നത്.

അതേസമയം വിജയുടെ ഡിയര്‍ കംമ്രേഡ് ജൂലായ് 26നാണ് റിലീസ് ചെയ്യുന്നത്. ടാക്‌സിവാല എന്ന സിനിമയ്ക്കു ശേഷമാണ് നടന്റെ പുതിയ ചിത്രമെത്തുന്നത്. തെലുങ്ക് പതിപ്പിനൊപ്പം മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഗീതാ ഗോവിന്ദത്തിനു ശേഷം രാഷ്മിക മന്ദാനയാണ് വിജയ് ദേവരകൊണ്ടയുടെ നായികയായി വീണ്ടുമെത്തുന്നത്. ഡിയര്‍ കംമ്രേഡിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു


Click it and Unblock the Notifications