വിജയ് ദേവരകൊണ്ടയുടെ കൊലമാസ്സ് എന്‍ട്രി! കൊടുങ്കാറ്റായി ഡിയര്‍ കോമ്രേഡ്! കലക്ഷന്‍ വിവരം പുറത്ത്!

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിജയ് ദേവരകൊണ്ടയുടെ പുതിയ സിനിമയായ ഡിയര്‍ കോമ്രേഡ് തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമയുടെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അര്‍ജുന്‍ റെഡ്ഡിയിലൂടെ നേടിയെടുത്ത ജനപ്രീതി നിലനിര്‍ത്തിയിരിക്കുകയാണ് താരമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് കലക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നത്.

തെന്നിന്ത്യന്‍ സിനിമയുടെ ഇതിഹാസ താരങ്ങളിലൊരാളായി മാറിക്കൊണ്ടിരിക്കുകയാണ് വിജയ് ദേവരകൊണ്ട. 4 ഭാഷകളിലായി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാത്തിരിപ്പിനൊടുവിലായെത്തിയ സിനിമയ്ക്ക് ഗംഭീര കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് കലക്ഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മോശമല്ലാത്ത കലക്ഷനും ചിത്രത്തിന് ലഭിക്കുന്നുണ്ട്. റെക്കോര്‍ഡ് കലക്ഷന്‍ തന്നെയാണ് പലയിടങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഭാഷാഭേദമന്യേ ശക്തമായ സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Vijay Devarakonda

തെലുങ്ക് റിലീസിനൊടൊപ്പം തന്നെ മലയാള പതിപ്പും പുറത്തിറങ്ങിയിരുന്നു. കേരളത്തില്‍ നിന്നും മികച്ച പിന്തുണയാണ് വിജയ് ദേവരകൊണ്ടയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും കേരളത്തിലേക്ക് എത്തിയിരുന്നു. 125 ലധികം കേന്ദ്രങ്ങളിലായാണ് ചിത്രം എത്തിയത്. നിറഞ്ഞ സദസ്സുകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. ആദ്യദിനത്തില്‍ കേരളത്തില്‍ നിന്നും 1 കോടി നേട്ടം സ്വന്തമാക്കിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

തമിഴ് പതിപ്പിനും ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. മറ്റ് റിലീസുകളുണ്ടായിരുന്നുവെങ്കില്‍ക്കൂടിയും ഈ സിനിമയ്ക്കും കടുത്ത തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ആദ്യദിനത്തില്‍ വേള്‍ഡ് വൈഡ് കലക്ഷനിലൂടെ 10 കോടിയിലധികം സ്വന്തമാക്കിയാണ് സിനിമ കുതിക്കുന്നതെന്നാണ് പൊതുവിലുള്ള വിവരം. കൃത്യമായ കണക്ക് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ അടുത്ത ബെസ്റ്റ് സിനിമ ഇത് തന്നെയാണെന്ന് ഉറപ്പിക്കാവുന്ന തരത്തിലാണ് നിലവിലെ പ്രകടനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X