കോളേജ് കാന്റീനാ ശിവനേ പ്രേമക്കിളികള്‍ക്ക് ഹെവന്...! വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കംമ്രേഡ് ഗാനം വൈറല്‍
വിജയ് ദേവരകൊണ്ടയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഡിയര്‍ കംമ്രേഡ്. രാഷ്മിക മന്ദാനയാണ് ഇത്തവണയും സൂപ്പര്‍ താരത്തിന്റെ നായികാ വേഷത്തിലെത്തുന്നത്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഡിയര്‍ കംമ്രേഡിന്റെതായി പുറത്തിറങ്ങിയ പുതിയൊരു ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ചിത്രത്തിലെ കാന്റീന്‍ സോംഗ് വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് ജെയ്ക്ക്സ് ബിജോയ് ആണ്. ഭരത് കമ്മയാണ് ഡിയര്‍ കംമ്രേഡ് സംവിധാനം ചെയ്യുന്നത്. ഫൈറ്റ് ഫോര്‍ വാട്ട് യൂ ലവ് എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമയെത്തുന്നത്.

മലയാളി നടി ശ്രുതി രാമചന്ദ്രനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറും തരംഗമായി മാറിയിരുന്നു. സിദ് ശ്രീറാം പാടിയൊരു ഗാനത്തിലൂടെയാണ് സിനിമയിലെ രംഗങ്ങള്‍ കാണിച്ചിരുന്നത്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രാഷ്മികയും സിനിമയുടെ ടീസറിലുണ്ടായിരുന്നു. ജുലായിലാണ് ഡിയര്‍ കംമ്രേഡ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications