വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കംമ്രേഡിലെ പുതിയ പാട്ടും ഹിറ്റ്! വൈറലായി വീഡിയോ! കാണൂ
വിജയ് ദേവരകൊണ്ടയുടെതായി പുറത്തിറങ്ങാനിരിക്കുന്ന എറ്റവും പുതിയ ചിത്രമാണ് ഡിയര്‍ കംമ്രേഡ്. ഗീതാ ഗോവിന്ദത്തിനു ശേഷം രാഷ്മിക മന്ദാനയാണ് ഇത്തവണയും വിജയുടെ നായികാ വേഷത്തില്‍ എത്തുന്നത്. സിനിമയിലെ പുതിയൊരു പാട്ട് കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നീരോളം മേലെ മൂടും എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആയിരുന്നു ഇറങ്ങിയിരുന്നത്.

പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. യൂടുബില്‍ ഇതുവരെയായി ഒന്നരലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. തെലുങ്കിനു പുറമെ മലയാളം,തമിഴ്,കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഭരത് കമ്മയാണ് ഡിയര്‍ കംമ്രേഡ് സംവിധാനം ചെയ്യുന്നത്.
ഫൈറ്റ് ഫോര്‍ വാട്ട് യൂ ലവ് എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമയെത്തുന്നത്. മലയാളി നടി ശ്രുതി രാമചന്ദ്രനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.
നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസറും തംരമായി മാറിയിരുന്നു. സിദ് ശ്രീറാം പാടിയൊരു ഗാനത്തിലൂടെയാണ് സിനിമയിലെ രംഗങ്ങള്‍ കാണിച്ചിരുന്നത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം രാഷ്മികയും സിനിമയുടെ ടീസറിലുണ്ടായിരുന്നു. മേയ് 31നാണ് ചിത്രം വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications