വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കംമ്രേഡ് ടീസര്‍ തരംഗമാവുന്നു! വൈറലായി വീഡിയോ! കാണൂ
അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ട നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ഡിയര്‍ കംമ്രേഡ്. ഗീതാ ഗോവിന്ദത്തിനു ശേഷം രാഷ്മിക മന്ദാനയാണ് ഇത്തവണയും വിജയുടെ നായികാ വേഷത്തില്‍ എത്തുന്നത്. സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സിദ് ശ്രീറാം പാടിയൊരു ഗാനത്തിലൂടെയാണ് സിനിമയിലെ രംഗങ്ങള്‍ കാണിക്കുന്നത്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രാഷ്മികയും സിനിമയുടെ ടീസറിലുണ്ട്. തെലുങ്കിനു പുറമെ മലയാളം,തമിഴ്,കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഭരത് കമ്മയാണ് ഡിയര്‍ കംമ്രേഡ് സംവിധാനം ചെയ്യുന്നത്. ഫൈറ്റ് ഫോര്‍ വാട്ട് യൂ ലവ് എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമയെത്തുന്നത്. മലയാളി നടി ശ്രുതി രാമചന്ദ്രനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജസ്റ്റിന്‍ പ്രഭാകരനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. മൈത്രി മൂവി മേക്കര്‍സിന്റെ ബാനറില്‍ യഷ് രംഗിനേനി സിനിമ നിര്‍മ്മിക്കുന്നു. മേയ് 31നാണ് ചിത്രം വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











