അര്‍ജുന്‍ റെഡ്ഡിയെ രൂക്ഷമായി വിമര്‍ശിച്ച് നടി പാര്‍വ്വതി! കിടിലന്‍ മറുപടി നല്‍കി വിജയ് ദേവരകൊണ്ട
Recommended Video
വിജയ് ദേവരകൊണ്ടയുടെതായി തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ സിനിമയാണ് അര്‍ജുന്‍ റെഡ്ഡി. നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം പിന്നീട് ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ നടന്നൊരു ചര്‍ച്ചയില്‍ നടി പാര്‍വ്വതി ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു യൂടൂബ് ചാനല്‍ സംഘടിപ്പിച്ച സംവാദത്തിലാണ് വിജയ് ദേവരകൊണ്ടയെ മുന്‍നിര്‍ത്തി നടി ചിത്രത്തെ വിമര്‍ശിച്ചത്.

അര്‍ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഈ ചിത്രം നായക കഥാപാത്രത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും പാര്‍വതി പറയുന്നു. വലിയ വയലന്‍സ് രംഗങ്ങളുളള ഹോളിവുഡ് ചിത്രം ജോക്കര്‍ അത് പിന്തുടരാന്‍ പ്രേരിപ്പിക്കുന്നില്ല. ജോക്കര്‍ കണ്ടിരിക്കുമ്പോള്‍ നായകന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നു കരുതാനോ അയാള്‍ക്ക് കൈയ്യടിക്കാനോ എനിക്ക് കഴിഞ്ഞില്ല. അതിലേക്ക് എത്തുന്ന മാനസികാവസ്ഥയെ ഞാന്‍ മനസിലാക്കുന്നുണ്ട്. എന്നാല്‍ അര്‍ജുന്‍ റെഡ്ഡിയോ കബീര്‍ സിങ്ങോ പ്രേക്ഷകരിലേക്ക് എത്തുന്നത് അങ്ങനെയല്ല. പരസ്പരം അടിച്ചില്ലെങ്കില്‍ പ്രണയത്തില്‍ പാഷനില്ലെന്ന തരത്തിലേക്ക് യുവാക്കള്‍ അത് മനസിലാക്കുന്നതായാണ് യൂടുബിലെ കമന്റുകളില്‍ നിന്ന് വ്യക്തമാവുന്നത്. പാര്‍വതി പറഞ്ഞു.
പാര്‍വതി പറഞ്ഞതിന് കിടിലന്‍ മറുപടിയായിരുന്നു വിജയ് ദേവരകൊണ്ട നല്‍കിയത്. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. സമൂഹത്തിന് സന്ദേശം കൊടുക്കുന്നതിലുപരി തനിക്ക് ചെയ്യാന്‍ ഇഷ്ടമുളള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ താന്‍ പരിഗണിക്കാറുളളത് എന്നും നടന്‍ പറഞ്ഞു. അതുകൊണ്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകള്‍ തനിക്ക് ചെയ്യാനാകില്ല.
പരസ്പരം അടിപിടി ഉണ്ടാക്കുന്ന കാമുകി കാമുകന്‍മാര്‍ ഉണ്ടായിരിക്കും എന്ന് പറഞ്ഞ വിജയ് അവരെ പോലുളളവര്‍ക്ക് അര്‍ജുന്‍ റെഡ്ഡി പോലൊരു ചിത്രം കാണുമ്പോള്‍ പ്രശ്‌നം ഉണ്ടാവാന്‍ സാധ്യതയില്ല എന്നും പറഞ്ഞു. പാര്‍വ്വതിക്കും വിജയ് ദേവരകൊണ്ടയ്ക്കും പുറമെ വിജയ് സേതുപതി, രണ്‍വീര്‍ സിങ്,ആയുഷ്മാന്‍ ഖുറാന,മനോജ് ബജ്‌പേയി,ദീപിക പദുകോണ്‍,ആലിയ ഭട്ട് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











