അര്‍ജുന്‍ റെഡ്ഡിക്കു ശേഷം വിസ്മയിപ്പിക്കാന്‍ വിജയ് എത്തുന്നു! ടാക്‌സിവാല ടീസര്‍ പുറത്ത്! കാണാം
തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു അര്‍ജുന്‍ റെഡ്ഢി. സന്ദീപ് റെഡ്ഢി സംവിധാനം ചെയ്ത ഈ ചിത്രത്തിന് തെലുങ്കിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിജയ് ദേവരകൊണ്ടയാണ് ചിത്രത്തില്‍ അര്‍ജുന്‍ റെഡ്ഢി എന്ന ടൈറ്റില്‍ റോളിലെത്തിയിരുന്നത്. വിജയുടെ പ്രകടനമാണ് ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചിരുന്നത്. അനായാസ അഭിനയവും അസാധ്യ പ്രകടനവുമായിരുന്നു ചിത്രത്തിനായി വിജയ് നടത്തിയിരുന്നത്. തെലുങ്കില്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ സിനിമാ പ്രേമികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടാരു ചിത്രമായിരുന്നു അര്‍ജുന്‍ റെഡ്ഢി. ശാലിനി പാണ്ഡെയായിരുന്നു ചിത്രത്തില്‍ വിജയുടെ നായികയായി എത്തിയിരുന്നത്.

വിജയ്-ശാലിനി കൂട്ടുക്കെട്ടിന്റെ പ്രകടനവും ചിത്രം മികവുറ്റതാക്കിയിരുന്നു. ഭദ്രകാളി പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രണയ് റെഡ്ഢി വാംഗയായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. തെലുങ്ക് മാസ് മസാല സിനിമകളില്‍ നിന്നും മാറി സഞ്ചരിച്ചുകൊണ്ടൊരുക്കിയ ചിത്രമായിരുന്നു അര്‍ജുന്‍ റെഡ്ഢി. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. അര്‍ജുന്‍ റെഡ്ഢിക്കു ശേഷമാണ് ടോളിവുഡിലെ തിരക്കേറിയ താരമായി വിജയ് മാറിയത്. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാനടി എന്ന ചിത്രത്തില്‍ വിജയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷുമാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നത്.
വിജയ് ദേവരകൊണ്ട നായകനാവുന്ന പുതിയ ചിത്രമാണ് ടാക്‌സിവാല. രാഹുല്‍ സങ്കൃതായന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വ്യത്യസ്ഥമായൊരു കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഗീതാ ആര്‍ട്‌സും യു വി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസമാണ് തിയ്യേറ്ററുകളിലെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ടാക്‌സിവാലെയുടെ ആദ്യ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി.അര്‍ജുന്‍ റെഡ്ഢിയ്ക്കു ശേഷമുളള വിജയുടെ മികച്ചൊരു ചിത്രമായിരിക്കുമിതെന്നാണ് ടീസര്‍ കാണുമ്പോള്‍ വ്യക്തമാവുന്നത്.


Click it and Unblock the Notifications