ഞാനത് ഒരിക്കലും ചെയ്യില്ല! നിങ്ങളും ചെയ്യരുത്! ആരാധകരോടായി വിജയ് ദേവരകൊണ്ടയുടെ ഉപദേശം! കാണൂ
അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് വിജയ് ദേവരകൊണ്ട. തെലുങ്കിലെന്ന പോലെ മറ്റു ഭാഷകളിലും താരത്തിന് നിരവധി ആരാധകരെ ലഭിച്ചിരുന്നു. അര്‍ജുന്‍ റെഡ്ഡിക്ക് ശേഷമിറങ്ങിയ വിജയ് ദേവരകൊണ്ടയുടെ ഗീതാ ഗോവിന്ദം എന്ന ചിത്രവും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.
തുടര്‍ച്ചയായ വിജയചിത്രങ്ങളിലുടെ തെലുങ്കിലെ മുന്‍നിരനടന്‍മാരില്‍ ഒരാളായി വിജയ് മാറിയിരുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെതായി പുറത്തിറങ്ങിയ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരാധകര്‍ക്ക് ഒരു
ഉപദേശവുമായിട്ടായിരുന്നു നടന്‍ ട്വിറ്റര്‍ പേജില്‍ എത്തിയിരുന്നത്.

സൈബര്‍ അധിക്ഷേപങ്ങളില്‍ നിന്നും വാക്കുതര്‍ക്കങ്ങളില്‍ നിന്നും ആരാധകര്‍ വിട്ടുനില്‍ക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിജയ് എത്തിയിരുന്നത്. നാമെല്ലാവരും ചെറുപ്പമാണെന്നും ഒന്നിച്ചുനിന്നാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും വിജയ് പറയുന്നു.
നമ്മള്‍ വളരുന്നതിനോടൊപ്പം നിലപാടുകളും സ്വീകരിക്കേണ്ടതുണ്ട്. നിങ്ങളില്‍ പലരും എന്റെ ചിത്രം ഡിപിയായി ഇടുന്നു. പക്ഷേ ആ ഫോട്ടോകളുടെ മറവില്‍ നിങ്ങള്‍ പലരെയും വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നതായി ഞാന്‍ കാണുന്നു. ഞാനൊരിക്കലും അത് ചെയ്യില്ല. അതു കൊണ്ട് ദയവായി നിങ്ങളും അത് ചെയ്യാതിരിക്കുക. വിജയ് ട്വറ്ററില്‍ കുറിച്ചു.


Click it and Unblock the Notifications