വേള്‍ഡ് ഫേമസ് ലവര്‍! വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

By Midhun Raj

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുളളത്. അര്‍ജുന്‍ റെഡ്ഡിക്ക് ശേഷവും തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ വിജയ് ദേവരകൊണ്ടയ്ക്ക് ലഭിച്ചിരുന്നു.

vijay devarakonda

നാല് ഭാഷകളിലായി പുറത്തിറങ്ങിയ ഡിയര്‍ കംമ്രേഡ് ആയിരുന്നു വിജയ് ദേവരകൊണ്ടയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം.രാഷ്മിക മന്ദാന നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നു.തെലുങ്ക് പതിപ്പിന് പുറമെ മലയാളത്തിലും നേരത്തെ ഡിയര്‍ കോമ്രേഡ് പുറത്തിറങ്ങിയിരുന്നു. ഡിയര്‍ കംമ്രേഡിന് ശേഷമുളള വിജയ് ദേവരകൊണ്ട ചിത്രത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വേള്‍ഡ് ഫേമസ് ലവര്‍ എന്നാണ് നടന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കെ ക്രാന്തി മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമോഷണല്‍ ലവ് സ്‌റ്റോറിയാണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമെന്നാണ് അറിയുന്നത്. കെ എസ് രാമറാവു പ്രസന്റേഷന്റെ ബാനറില്‍ കെഎ വല്ലഭയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൈദരാബാദിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 20 നാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X