ഇമോഷണല്‍ ലവ് സ്‌റ്റോറിയുമായി വിജയ് ദേവരകൊണ്ട! വേള്‍ഡ് ഫേമസ് ലവറിന്റെ ടീസര്‍
ഡിയര്‍ കംമ്രേഡിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് വേള്‍ഡ് ഫേമസ് ലവര്‍. വിജയ് വേറിട്ട ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഇത്തവണ ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രവുമായിട്ടാണ് നടന്‍ എത്തുന്നത്. റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

ക്രാന്തി മാധവാണ് വേള്‍ഡ് ഫേമസ് ലവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഫ്രെബ്രുവരി 14നാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഗീതാ ഗോവിന്ദത്തിന് പിന്നാലെ ഗോപി സുന്ദര്‍ ഇത്തവണയും വിജയ് ദേവരകൊണ്ട ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരുന്നു. ഇമോഷണല്‍ ലവ് സ്റ്റോറിയാണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമെന്നാണ് അറിയുന്നത്.
കെ എസ് രാമറാവു പ്രസന്റേഷന്റെ ബാനറില്‍ കെഎ വല്ലഭയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കേരളത്തിലും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. വിജയ് ദേവരകൊണ്ടയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ഡിയര്‍ കോമ്രേഡ് മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.


Click it and Unblock the Notifications