ഞാന്‍ എന്തിന് ആ ചിത്രം വീണ്ടും കാണണം? കബീര്‍ സിങ് കാണാന്‍ താല്‍പര്യമില്ലെന്ന് വിജയ് ദേവരകൊണ്ട

By Midhun Raj

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. വിജയുടെ പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിംഗ് അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാകുകയും ചെയ്തിരിന്നു. വിജയ്ക്ക് പകരം ഹിന്ദിയില്‍ ഷാഹിദ് കപൂറായിരുന്നു ഈ റോളില്‍ എത്തിയിരുന്നത്.

kabeer singh

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കബീര്‍ സിങ് കാണാന്‍ താല്‍പര്യമില്ലെന്ന് വിജയ് ദേവരകൊണ്ട തുറന്നുപറഞ്ഞിരുന്നു. ഡിയര്‍ കംമ്രേഡ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുളള പരിപാടിയിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. "ഷാഹിദ് ആ ചിത്രം ചെയ്തു. ആ കഥാപാത്രത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അതിന് ഞാന്‍ വീണ്ടും ആ ചിത്രം കാണേണ്ടതില്ല. എനിക്ക് സിനിമയുടെ കഥ അറിയാം. ഞാന്‍ ആ ചിത്രം ചെയ്തതാണ്. പിന്നെ എന്തിന് ആ സിനിമ ഞാന്‍ വീണ്ടും കാണണം. വിജയ് ദേവരകൊണ്ട അഭിമുഖത്തില്‍ ചോദിച്ചു.

നേരത്തെ 250കോടിയിലധികം രൂപയായിരുന്നു കബീര്‍ സിങ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നത്. ഷാഹിദ് കപൂറിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X