സാമൂഹിക പ്രതിബദ്ധത കൊണ്ട് മാത്രമല്ല ഈ സഹായം! കേരളത്തിന് സംഭാവന നല്‍കിയതിനെക്കുറിച്ച് വിജയ്
അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ കീഴടക്കിയ താരമാണ് വിജയ് ദേവരകൊണ്ട. സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ വിജയ് നടത്തിയിരുന്നത്. അര്‍ജുന്‍ റെഡ്ഡിയിലൂടെ കേരളത്തിലും നിരവധി ആരാധകരെ നേടാന്‍ വിജയ് ദേവരകൊണ്ടയ്ക്ക് സാധിച്ചിരുന്നു. വിജയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രം ഗീതാ ഗോവിന്ദവും തിയ്യേറ്ററുകളില്‍ തകര്‍ത്തോടുകയാണ്.
കേരളത്തിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രളയക്കെടുതിയില്‍ അകപ്പെട്ട സമയത്ത് കേരളത്തെ സഹായിക്കാനായി ആദ്യം മുന്നിട്ടിറങ്ങിയത് വിജയ് ആയിരുന്നു. വിജയ് സഹായം പ്രഖ്യാപിച്ച ശേഷമായിരുന്നു മറ്റു തെന്നിന്ത്യന്‍ താരങ്ങളും രംഗത്തെത്തിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു കേരളത്തിന് സംഭാവന നല്‍കാന്‍ തീരുമാനിച്ച കാരണത്തെക്കുറിച്ച് വിജയ് തുറന്നുപറഞ്ഞത്.

വിജയുടെ സംഭാവന
പ്രളയക്കെടുതി കാരണം കേരള ജനത വലിയ ദുരിതമനുഭവിക്കുന്ന സമയത്തായിരുന്നു ആശ്വാസമായി സിനിമാത്താരങ്ങളുടെ സഹായമെത്തിയിരുന്നത്. മലയാളത്തിലെ താരങ്ങളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോള്‍ മറ്റു ഭാഷകളിലെ താരങ്ങള്‍ വലിയ സഹായം പ്രഖ്യാപിച്ചായിരുന്നു എത്തിയിരുന്നത്. അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചായിരുന്നു വിജയ് ദേവരകൊണ്ട തന്റെ ട്വിറ്റര്‍ പേജിലൂടെ എത്തിയിരുന്നത്. കേരളത്തെക്കുറിച്ചുളള ഒരു ചെറിയ കുറിപ്പോടെയായിരുന്നു സഹായഹസ്തവുമായി വിജയ് ദേവരകൊണ്ട എത്തിയിരുന്നത്.

വിജയ് അന്ന് പറഞ്ഞത്
അവധിക്കാലം ആഘോഷിക്കാനായി താന്‍
ആദ്യം തിരഞ്ഞടുക്കുക കേരളമായിരുന്നെന്നും തന്നെയും തന്റെ സിനിമകളെയും ഇവിടത്തെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും വിജയ് ട്വീറ്റില്‍ പറഞ്ഞിരുന്നു. പ്രളയബാധിതരെ സഹായിക്കാനായി അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്യുന്നെന്നും ഇതുപോലെ മറ്റുളളവരും തങ്ങളാല്‍ കഴിയുന്ന സംഭാവന കേരളത്തിനായി ചെയ്യണമെന്നും വിജയ് അന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

മറ്റു താരങ്ങള്‍ക്ക് പ്രചോദനമായി
കേരളത്തിനായി വിജയ് നല്‍കിയ സംഭാവന മറ്റു താരങ്ങള്‍ക്ക് ഒരു പ്രചോദനമായി മാറിയിരുന്നു. വിജയ്ക്കു പിന്നാലെയായിരുന്നു മറ്റു തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ വന്നത്. സഹായങ്ങള്‍ പ്രഖ്യാപിച്ചും മറ്റുളളവരോട് നല്‍കാന്‍ ആവശ്യപ്പെട്ടുമായിരുന്നു എല്ലാവരും എത്തിയിരുന്നത്.

സംഭാവന നല്‍കിയതിനെക്കുറിച്ച് വിജയ്
അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു കേരളത്തിന് സഹായം നല്‍കാന്‍ താന്‍ തീരുമാനിച്ചതിനെക്കുറിച്ച് വിജയ് ദേവരകൊണ്ട തുറന്നുപറഞ്ഞത്. സാമൂഹിക പ്രതിബദ്ധത കൊണ്ട് മാത്രമല്ല ഈ സഹായങ്ങള്‍ ചെയ്യുന്നതെന്ന് അഭിമുഖത്തില്‍ വിജയ് പറഞ്ഞിരുന്നു. താനിപ്പോള്‍ ചെറിയോരു നിലയില്‍ എത്തിക്കഴിഞ്ഞെന്നും കുറച്ച് അധികം പൈസയും കൈയ്യിലുണ്ടെന്നും വിജയ് പറയുന്നു.

വിജയ് പറഞ്ഞത്
മനസമാധാനത്തോടെ ജീവിക്കാന്‍ ഇതൊക്കെ മതി. കേരളത്തില്‍ സംഭവിച്ച ദുരന്തത്തെക്കുറിച്ച് അപ്രതീക്ഷിതമായാണ് അറിഞ്ഞത്. ആ സമയത്ത് എ്‌ന്തെങ്കിലും അവര്‍ക്കായി ചെയ്യണമെന്ന് തോന്നിയിരുന്നു. സഹായമായി എന്നെക്കൊണ്ടാവുന്നത് അഞ്ച് ലക്ഷം രൂപയായിരുന്നു. അത് ഞാന്‍ സംഭാവനയായി നല്‍കുകയും ചെയ്തു. വിജയ് ദേവരകൊണ്ട അഭിമുഖത്തില്‍ പറഞ്ഞു.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications