എന്റെ സിനിമകള്‍ക്ക് മാത്രം എന്തുക്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു! തുറന്നുപറഞ്ഞ് വിജയ് ദേവരകൊണ്ട
അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് വിജയ് ദേവരകൊണ്ട. സിനിമയുടെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരുന്നത്. തെലുങ്കിലെന്ന പോലെ മലയാളി പ്രേക്ഷകരും ചിത്രത്തെ ഏറ്റെടുത്തിരുന്നു. അര്‍ജുന്‍ റെഡ്ഡിക്ക് ശേഷം തെലുങ്കിലെ മുന്‍നിര നടനായി വിജയ് ദേവരകൊണ്ട മാറിയിരുന്നു. ചിതത്തിനു പിന്നാലെയിറങ്ങിയ ഗീതാ ഗോവിന്ദവും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയിരുന്നത്.
താരത്തിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായിട്ടും ഗീതാ ഗോവിന്ദം നേരത്തെ മാറിയിരുന്നു. ഗീതാ ഗോവിന്ദത്തിനു ശേഷം ടാക്‌സിവാല എന്ന ചിത്രമായിരുന്നു വിജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. അതേസമയം ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതില്‍ പ്രതികരണവുമായി വിജയ് ദേവരകൊണ്ട സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു.

ടാക്‌സിവാലയുടെ വ്യാജ പതിപ്പ്
നവംബര്‍ 17നായിരുന്നു വിജയ് ദേവരകൊണ്ടയുടെ പുതിയ തെലുങ്ക് ചിത്രം ടാക്‌സിവാല പുറത്തിറങ്ങിയിരുന്നത്. രാഹുല്‍ സംകൃതായന്‍ സംവിധാനം ചെയ്ത ടാക്‌സിവാല ഒരു ത്രില്ലര്‍ ചിത്രമായിരുന്നു. പ്രിയങ്ക ജവാല്‍ക്കര്‍,മാളവിക നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ഗീതാ ഗോവിന്ദത്തിനു ശേഷമുളള ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെ ആയിരുന്നു സിനിമാ പ്രേമികള്‍ ചിത്രത്തിനായി കാത്തിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ ആയിരുന്നു ഇന്റര്‍നെറ്റില്‍ വ്യാജപതിപ്പ് പുറത്തിറങ്ങിയതായുളള റിപ്പോര്‍ട്ടുകള്‍ വന്നത്.

നടന്റെ പ്രതികരണം
ടാക്‌സിവാലയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ ലീക്കായത് വിജയ് ദേവരകൊണ്ടയില്‍ വിഷമമുണ്ടാക്കിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ഇതേക്കുറിച്ച് വിജയ് പറഞ്ഞത്. എന്റെ സിനിമകള്‍ക്ക് മാത്രം എന്ത് കൊണ്ട് ഇതു സംഭവിക്കുന്നു എന്ന് നടന്‍ ചോദിക്കുന്നു. എന്റെ സിനിമകള്‍ക്ക് എന്തുക്കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് സിനിമയില്ലായിരുന്നു.അന്നൊക്കെ കരിയര്‍ എന്താകുമെന്ന് ആലോചിച്ചായിരുന്നു ടെന്‍ഷന്‍. വളരെ മോശം സമയം ആയിരുന്നു അന്ന്.വിജയ് ദേവരകൊണ്ട പറയുന്നു

ചിത്രങ്ങള്‍ വിജയിക്കാനായി
ഇന്ന് സിനിമയുണ്ട്. പക്ഷേ എല്ലാം പൈറ്റേറ്റ് ചെയ്യപ്പെടുന്നുമുണ്ട്. ഇത് പൈറസിയുടെ മാത്രം പ്രശ്‌നമല്ല. ടീമിന്റെ അധ്വാനത്തിന്റെയും എല്ലാവരുടെയും ജോലിയുടെ പ്രശ്‌നമാണ്. പൈറസിയില്‍ അപേക്ഷിതമല്ല സിനിമ. സിനിമ തുടരുകതന്നെ ചെയ്യും. സിനിമയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്. പ്രേക്ഷകരോട് സ്‌നേഹവും ആരാധനയും ഉണ്ടെന്ന് പറഞ്ഞ വിജയ് അതിനാല്‍ തന്നെ ചിത്രങ്ങള്‍ വിജയിക്കാനായി തന്നെകൊണ്ടാവുന്നത് ചെയ്യുമെന്നും അഭിമുഖത്തില്‍ പറഞ്ഞു.

ട്രെയിലര്‍ നല്‍കിയ ആവേശം
അതേസമയം യുവി ക്രിയേഷന്‍സും ജിഎ2 പിക്‌ചേര്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു ടാക്‌സിവാല. ചിത്രത്തില്‍ ശിവ എന്നൊരു കഥാപാത്രമായിട്ടാണ് വിജയ് ദേവരെകാണ്ട എത്തുന്നത്. ടാക്‌സിവാലയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആകാംക്ഷ ആയിരുന്നു പ്രേക്ഷകരിലുണ്ടാക്കിയിരുന്നത്.49 ലക്ഷത്തിലധികം പേരായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ യൂടൂബില് കണ്ടിരുന്നത്. ഒരു ത്രില്ലര്‍ ചിത്രമായി പുറത്തിറങ്ങിയ സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകരണം പ്രേക്ഷകര്‍ നല്‍കിയിരുന്നു.


Click it and Unblock the Notifications