ഞങ്ങള്‍ കാരണമാണ് നിങ്ങള്‍ അതിജീവിക്കുന്നത്! മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് വിജയ് ദേവരകൊണ്ട
അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ നടനാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡിയുടെ വിജയം വിജയ് ദേവരകൊണ്ടയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. തെലുങ്കിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ്. ലോക് ഡൗണ്‍ കാലത്ത് വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ് ദേവരകൊണ്ട രംഗത്തെത്തിയിരുന്നു. അഭിമുഖം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സിനിമാ താരങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തിനാണെന്ന് വിജയ് ചോദിക്കുന്നു.

ലോക് ഡൗണ്‍ കാലത്ത് നടന്റെ പേരിലുളള സംഘടന ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് വിജയ് ദേവരകൊണ്ട ആരോപിക്കുന്നു. അഭിമുഖം നല്‍കിയില്ല എങ്കില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഞങ്ങള്‍ക്കു നേരെ ചെളി വാരി എറിയുന്നു, ഞങ്ങളുടെ പുതിയ റിലീസ് ചിത്രങ്ങളെ അടിച്ചമര്‍ത്തുന്നു. മോശം റേറ്റിങ്ങ് നല്‍കുന്നു. അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുളളത്.
നിങ്ങള്‍ക്ക് എന്ത് ധാര്‍മ്മികതയാണുളളത്. ഞങ്ങള്‍ക്ക് ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാന്‍ കഴിഞ്ഞിട്ടുളളു എന്ന് ഒരു വെബ്‌സൈറ്റ് ഈയിടെ എഴുതി. 2200 കുടുംബാംഗങ്ങളെയാണ് ഞങ്ങള്‍ സഹായിച്ചത്. അത്യാവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് സഹായം എത്തിക്കുന്നത് അത്ര എളുപ്പമുളള ജോലിയല്ല. ഞങ്ങള്‍ എന്താണ് ചെയ്തത് എന്ന് വ്യക്തമായി അറിയണമെങ്കില്‍ ഖമ്മത്തിലുളള ഒരു പാവപ്പെട്ട സ്ത്രീയുണ്ട്. അവരോട് ചോദിക്കൂ.
ലോക് ഡൗണ്‍ കാലത്ത് 10 രൂപ പോലും സമ്പാദിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പാവപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുളള വാര്‍ത്തകളും നിങ്ങള്‍ കൊടുക്കുന്നതും എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ തന്നെ നിങ്ങള്‍ക്കെതിരെ തിരിയും. ഞങ്ങളെക്കുറിച്ച് നല്ലത് എഴുതണമെങ്കില്‍ നിങ്ങള്‍ക്ക് പണം നല്‍കണമോ?. ഞങ്ങള്‍ നിങ്ങള്‍ക്ക് പരസ്യം തരുന്നുണ്ട്. അത് കാരണമാണ് നിങ്ങള്‍ അതിജീവിക്കുന്നത്. മറക്കേണ്ട. വിജയ് ദേവരകൊണ്ട വ്യക്തമാക്കി.


Click it and Unblock the Notifications