ഫിലിം ഫെയര്‍ പുരസ്‌കാരം വിറ്റ് യുവനടന്‍, തീരുമാനത്തിന് പിന്നിലെ കാരണമറിഞ്ഞാല്‍ നിങ്ങളും സമ്മതിക്കും!

സിനിമയിലെ പ്രകടനത്തിന് പ്രേക്ഷകര്‍ നല്‍കുന്ന അംഗീകാരമാണ് അവാര്‍ഡുകളിലൂടെയും മറ്റുമായി പ്രകടമാവുന്നത്. വിവിധ തരത്തിലുള്ള അവാര്‍ഡുകള്‍ നിലവിലുണ്ട്. താരങ്ങളെ സംബന്ധിച്ചിടത്തോളം പുരസ്‌കാരമോഹമുണ്ടാവാറില്ലെങ്കിലും നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ അതാഗ്രഹിച്ചുപോവാറുണ്ട്. അത്തരത്തില്‍ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് നല്‍കിയ നിരവധി പുരസ്‌കാരങ്ങളുമുണ്ട്. അര്‍ജ്ജുന്‍ റെഡ്ഡി എന്ന സിനിമയിലെ അസാമാന്യ പ്രകടനത്തിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടംനേടിയ വിജയ് ദേവരകൊണ്ട തനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം വിറ്റുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അഞ്ച് ലക്ഷം രൂപയ്ക്ക് പുരസ്‌കാരം വില്‍ക്കാനായിരുന്നു താരം ലക്ഷ്യമാക്കിയതെങ്കിലും പിന്നീടത് പ്രതീക്ഷിച്ചതിലും മൂന്നിരട്ടി തുകയ്ക്കാണ് വിറ്റുപോയത്. തെലുങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ വേണ്ടിയാണ് താരം ഇത് ചെയ്തത്. പുരസ്‌കാരം വിറ്റുവെന്ന് കേട്ടപ്പോള്‍ വിമര്‍ശിച്ച പലരും ഇതിന് പിന്നിലെ ഉദ്ദേശത്തെക്കുറിച്ച് മനസ്സിലാക്കിയതോടെ മിണ്ടാതിരിക്കുകയായിരുന്നു. തന്റെ പ്രതിഫലമായ 5 ലക്ഷം രൂപയ്ക്കായിരുന്നു പുരസ്‌കാരം വില്‍ക്കാന്‍ തീരുമാനിച്ചത്. ഒന്നിലധികം പേരെത്തിയതോടെ പുരസ്‌കാരത്തിന് മൂന്നിരട്ടി വില ലഭിക്കുകയായിരുന്നു.

വിജയ് ദേവരകൊണ്ട

ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ സദദ്ദേശത്തെക്കുറിച്ച് മനസ്സിലാക്കിയതോടെയാണ് ദിവി ലാബ്‌സ് പുരസ്‌കാരം വാങ്ങാതെ പണം നല്‍കാന്‍ മുന്നോട്ട് വന്നത്. മുഴുവന്‍ പണവും ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് താരം അറിയിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ നിര്‍ബന്ധപ്രകാരം ദിവി ലാബ്‌സ് പുരസ്‌കാരം സ്വീകരിക്കുകയും അത് സൂക്ഷിക്കാമെന്ന് അറിയിക്കുകയുമായിരുന്നുതാരത്തിന്റെ സല്‍പ്രവര്‍ത്തിയില്‍ സിനിമാലോകവും ആരാധകരും ഒരുപോലെ സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം ഇതിനോടകം തന്നെ വൈറലായിട്ടുമുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനം ജീവിതത്തിലും കാഴ്ച വെക്കുന്നവര്‍ക്ക് എന്നും മികച്ച പിന്തുണ ലഭിക്കാറുണ്ടല്ലോ, അത് തന്നെയാണ് ഇവിടെയും പ്രകടമാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X