അർജജുൻ റെഡ്ഡി മലയാളത്തിലേയ്ക്ക്!! തമിഴിൽ ധ്രുവ്, ഹിന്ദിയിൽ ഷാഹിദ് മലയാളത്തിൽ...
ഈ ഫോര്‍ എന്റര്‍ടെയ്ന്റാണ് സിനിമ മലയാളത്തിലെത്തിക്കുന്നത്
തെലുങ്ക് സിനിമയുടെ ചരിത്രം തന്നെ മാറ്റി എഴുതിയ ഒരു ചിത്രമായിരുന്നു അർജ്ജുൻ റെഡ്ഡി. ടോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലെ ബാക്കി ഭാഷകളിലും അർജ്ജുൻ റെഡ്ഡി തരംഗം സൃഷ്ടിച്ചിരുന്നു. ഒരു പക്ഷെ ഇതാദ്യമായിരിക്കും ഒരു തെലുങ്ക് ചിത്രത്തിന് തെന്നിന്ത്യയിലും ബോളിവുഡിലും ഇത്രയധികം ശ്രദ്ധ ലഭിക്കുന്നത്. ഇതുവരെ കണ്ടു വന്നരുന്ന ചിത്രങ്ങളിൽ നിന്ന് വ്യത്യസ്ത പ്രമേയവുമായിട്ടായിരുന്നു അർജുൻ റെഡ്ഡി എത്തിയത്. ഇത് ഇൻഡസ്ട്രിയിൽ ക്ലിക്ക്ആകുകയും ചെയ്തിരുന്നു.

മലയാളി യൂത്ത് ഇരു കൈകളും നീട്ടി സ്വീകരിച്ച ഒരു തെലുങ്ക് ചിത്രമാണിത്. ഇപ്പോൾ ഈ സിനിമ മലയളത്തിലെത്തുകയാണ്. ഈ ഫോര്‍ എന്റര്‍ടെയ്ന്റാണ് സിനിമ മലയാളത്തിലെത്തിക്കുന്നത്. എന്നാൽ ചിത്രത്തിൽ അർജുൻ റെഡ്ഡിയായി എത്തുന്നത് ആരാണന്ന് ഇതുവരെ തീരുമാനത്തിലായിട്ടില്ല. തമിഴിലും ഹിന്ദിയിലും ചിത്രത്തിന്റെ പതിപ്പ് ഒരുങ്ങുകയാണ്. .ഈ ഫോര്‍ എന്റര്‍ടെയ്ന്റാണ് ചിത്രം തമിഴിലും എത്തിക്കുന്നത്.
അര്‍ജ്ജുന്‍ റെഡ്ഡി തമിഴ് പതിപ്പിൽ തമിഴ് സൂപ്പർസ്റ്റാർ ചിയാൻ വിക്രമിന്റെ മകൻ ധ്രുവാണ് നായകനാകുന്നത്. ബാലയാണ് സംവിധാനം ചെയ്യുന്നത്. ധ്രുവിന്റെ ആദ്യ ചിത്രം കൂടിയാണിത്. ഹിന്ദിയിൽ ഷാഹിദ് കപൂറാണ് അർജുൻ റെഡ്ഡിയായി എത്തുന്നത്. 2017 ൽ സന്ദീപ് വംഗയുടെ സംവിധാനം ചെയ്ത ചിത്രമാണ് അർജുൻ റെഡ്ഡി. വിജയ് ദേവരക്കൊണ്ടയും ശാലിനി പാണ്ഡേയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരുടേയും കെമിസ്ട്രി ആരാധകർ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങൾ വൈറലായിരുന്നു


Click it and Unblock the Notifications