ഇതാണ് ആ പറഞ്ഞ സർപ്രൈസ്!! ഡിയർ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച് ദുൽഖർ, ടീസർ പുറത്ത്

തെന്നിന്ത്യൻ സിനിമ ലേകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് ദേവരകൊണ്ട രശിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഡിയർ കോമ്രേഡ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യൻ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ജൂലൈ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്.

dulquer salmaan- vijay devarakonda

നേരത്തെ ചിത്രത്തിന്റെ ട്രെയിൽ പങ്കുവെച്ചു കൊണ്ട് ദുൽഖറുമായിട്ടുള്ള ഒരു സർപ്രൈസിനെ കുറിച്ച് വിജയ് ദേവരകൊണ്ട സൂചന നൽകിയിരുന്നു. ഞാനും അദ്ദേഹവും ചേർന്ന് ഒരു സർപ്രൈസ് ആരാധകർക്കായി ഒരുക്കുന്നുവെന്നായിരുന്നു താരം അന്ന് പ്രേക്ഷകരോട് പറഞ്ഞത്. ഡിക്യൂ ആയിട്ടുള്ള പുതിയ ചിത്രമാകും സർപ്രൈസ് എന്നുള്ള നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ആ സർപ്രൈസ് പൊട്ടിച്ചിരിക്കുകയാണ് താരം.

ഡിയർ കോമ്രേഡിന്റെ മലയാളം പതിപ്പിനു വേണ്ടി ഡിക്യൂ ഗാനം ആലപിച്ചിരിക്കുകയാണ്. സഖാവേ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ വിജയ് സേതുപതിയാണ് ഗാനമാലപിച്ചിരിക്കുന്നത്. തെലുങ്ക് പതിപ്പിനു വേണ്ടി പാടിയിരിക്കുന്നത് വിജയ് തന്നെയാണ്. ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. മൈത്രി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, രവി ശങ്കർ, മോഹൻ.യഷ് രങ്കിനോനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭാരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X