കാത്തിരിപ്പ് വെറുതെയായില്ല!! 'ഡിയര്‍ കോമ്രേഡ്' മധു പോലെ പെയ്ത മഴയേ... ഗാനം പുറത്ത്
തെന്നിന്ത്യൻ സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഗാനമായിരുന്നു വിജയ് ദേവരാക്കൊണ്ടെ രശ്മിക മന്ദാന പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഡിയർ കോമ്രേഡിന്റെ ഗാനം . കാത്തിരിപ്പിനൊടുവിൽ ചിത്രത്തിലെ ഗാനം പുറത്ത്. മഴ പോലെ പെയ്ത അഴകേ... എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന്റെ ലിറക്കൽ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ തെലുങ്ക്, കന്നട, തമിഴ് എന്നീ വെർഷനും പുറത്തു വന്നിട്ടുണ്ട്. സിദ്ധ് ശ്രീറാമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മഴപോലെ.. എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ ടീസറിനോടൊപ്പം എത്തിയിരുന്നു. നാലു വരികൾ മാത്രമാണ് അന്ന് പുറത്തു വന്നത്. ടീസറിനും ഗാനത്തിനു മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ടീസർ പുറത്തു വന്നപ്പോൾ തന്നെ പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ക്യാംപസ് പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണിത്. പ്രണയവും, ആകഷനും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്ഷൻ പശ്ചാത്തലായിരുന്നു ടീസർ പുറത്തു വന്നത്.
ടോളിവുഡിൽ സജീവമാണെങ്കിലും മലയാളത്തിൽ ഏറെ ആരാധരുള്ള താരമാണ് വിജയ് ദേവരാക്കൊണ്ടെ. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. അർജുൻ റെഡ്ഡി, ഗീത ഗോവിന്ദം എന്നീ ചിത്രങ്ങൾ മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചികരുന്നത്. ചിത്രത്തിന്റെ ടീസർ വന്നതിനു പിന്നാലെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications