പ്രണയം- രാഷ്ട്രീയവും!! ദുൽഖറിന്റെ സിഐഎ അല്ല ഇത്.. വിജയ് ദേവരകൊണ്ടയുടെ ഡിയർ കോമ്രേഡ് ട്രെയിലർ
വിജയ് ദേവെരകൊണ്ടയും, രശ്‌മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ ഡിയർ കോമ്രേഡിന്റെ ട്രെയിലർ പുറത്ത്.മൈത്രി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ (cvm), യഷ് രങ്കിനേനി എന്നിവർ നിർമ്മിച്ച് ഭരത് കമ്മ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ കന്നട, എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

വിജയ് ദേവെരകൊണ്ടയും, രശ്‌മിക മന്ദാന എന്നിവർക്കു പുറമേ മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും ഗാനങ്ങൾക്കുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. E4 എന്റെർറ്റൈന്മെന്റ്സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്.
പ്രണയം- രാഷ്ട്രീയ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്ത് വന്നു.ജൂലൈ 26ന് ചിത്രം തിയേറ്ററുകളിൽ എത്തും


Click it and Unblock the Notifications











