അർജുൻ റെഡ്ഡിയെ ഇഷ്ടമാണ്! എന്നാൽ ഇത് വേണ്ട, വിജയ് ദേവരകൊണ്ടയോട് ആരാധകർ

ടോളിവുഡ് സിനിമയുടെ മുഖം മാറ്റി മറിച്ച ചിത്രമായിരുന്നു വിജയ് ദേവരകൊണ്ട ശാലിനി പാണ്ഡെ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായ അർജുൻ റെഡ്ഡി. തെലുങ്ക് സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു അത്.. ഇപ്പോഴിത അർജുൻ റെഡ്ഡി ഗെറ്റപ്പിനോട് സാമ്യമുളള വേറെരു ചിത്രം എത്തുകയാണ്.

 vijay devarakonda

വിജയ് ദേവരാകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമാണ് വേൽഡ് ഫെയ്മസ് ലവർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത. വിജയ് തന്നെയാണ് ഈ ചിത്രം പങ്കുവെച്ചത്. അർജുൻ റെഡ്ഡി ഗെറ്റപ്പിന് സമാനമായി തലമുടി നീട്ടി വളർത്തി കയ്യിൽ എരിയുന്ന സിഗരറ്റും വായിൽ നിന്ന് ഉയരുന്ന പുകയുമായി നിൽക്കുന്ന ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെ പുറത്തു വന്നിരിക്കുന്നത്.

എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിൽ പ്രേക്ഷകർ അത്ര സംത്യപ്തരല്ല. പോസ്റ്റർ കാണുമ്പോൾ അർജുൻ റെഡ്ഡിയെയാണ് ഓർമ വരുന്നത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണിത്. എന്നാൽ ഒരിക്കൽ കൂടി അതേ കഥാപാത്രത്തെ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ആരാധകർ പറയുന്നു.വിജയ് ദേവരാകൊണ്ടയുടെ ഒമ്പതാമത്തെ ചിത്രമാണിത്. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാശി ഖാന്ന ആണ് നായികയായി എത്തുന്നത്. ഐശ്വര്യ രാജേഷ്, കാതറിന്‍ ട്രെസ, ഇസബെല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ .

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X