അരിമ നമ്പിയെ പ്രശംസിച്ച് വിജയും ദുല്‍ഖറും
പുത്തന്‍ തമിഴ് ചിത്രം 'അരിമ നമ്പി' മികച്ച അഭിപ്രായം നേടുന്നു. തമിഴകത്തെ സൂപ്പര്‍താരവും മലയാളത്തിലെ യുവതാരവും വരെയുണ്ട് വിക്രം പ്രഭു നായകനായി അഭിനയിച്ച അരിമ നമ്പിയെ പ്രശംസിച്ചവരുടെ കൂട്ടത്തില്‍. തമിഴ് സൂപ്പര്‍താരം വിജയിയും മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനുമാണ് അരിമ നമ്പി അടിപൊളി ചിത്രമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
പ്രശസ്ത സംവിധായകന്‍ എആര്‍ മുരുഗദോസിന്റെ സഹസംവിധായകനായ ആനന്ദ് ശങ്കറാണ് അരിമ നമ്പി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വിക്രം പ്രഭു മികച്ച പ്രകടനാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്.
അരിമ നമ്പി കണ്ടുവെന്നും ചിത്രം നന്നായി ഇഷ്ടപ്പെട്ടെന്നും വ്യക്തമാക്കിയ ദുല്‍ഖര്‍ ചിത്രം സൂപ്പര്‍ ആക്ഷന്‍ ത്രില്ലറാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. ട്വിറ്ററിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അരിമ നമ്പി തനിക്കേറെ ഇഷ്ടപ്പെട്ടെന്ന് വിജയിയും പറയുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും മുമ്പേ ചിത്രം കണ്ട എആര്‍ മുരുഗദോസും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ പ്രശംസിച്ചിരുന്നു.
എന്തായാലും കുംകി, ഇവന്‍ വേറെ മാതിരി എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ വന്ന അരിമ നമ്പി വിക്രം പ്രഭുവിന്റെ താരമൂല്യം ഉയര്‍ത്തുമെന്നകാര്യമുറപ്പാണ്. നടന്‍ പ്രഭുവിന്റെ മകനായ വിക്രമിന്റെ ചിത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത് പിതാവാണെന്നൊരു അണിയറസംസാരം തമിഴകത്തുണ്ട്. കാര്യം സത്യമാണെങ്കില്‍ മകനുവേണ്ടി അച്ഛന്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളൊന്നും ഒട്ടുമോശമല്ല എന്ന് സമ്മതിക്കുകതന്നെ വേണം.


Click it and Unblock the Notifications