»   » ഇളയദളപതിയെ ഞെട്ടിച്ച് ദുല്‍ഖര്‍!!! അവര്‍ഡിലല്ല, റാംപില്‍... വൈറല്‍ വീഡിയോ!!!

ഇളയദളപതിയെ ഞെട്ടിച്ച് ദുല്‍ഖര്‍!!! അവര്‍ഡിലല്ല, റാംപില്‍... വൈറല്‍ വീഡിയോ!!!

By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ യുവതാരം ഇങ്ങ്  കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ഏറെ ആരാധകരുള്ള താരമാണ്. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിച്ച വായ് മൂടി പേസുവോം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ ദുല്‍ഖറിന് ആരാധകരെ നേടിക്കൊടുത്തത് മണിരത്‌നം ചിത്രം ഓ കാതല്‍ കണ്‍മണിയിലെ പ്രകടനയിരുന്നു. ബിഹൈന്‍ഡ്‌വുഡ് അവാര്‍ഡ് വേദിയിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരെ മാത്രമല്ല തമിഴകത്തിന്റെ ഇളയദളപതി വിജയ്‌യേയും ഞെട്ടിച്ചാണ് മടങ്ങിയത്. 

Dulquer ramp walk

വിജയ്ക്ക് മുന്നില്‍ ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയ റാംപ് വാക്കിന്റെ വീഡിയോ ഇപ്പോള്‍ തരംഗമാകുകയാണ്. വിജയ്, ശിവകാര്‍ത്തികേയന്‍, നിവിന്‍ പോളി തുടങ്ങിയ താരങ്ങളുടെ മുന്നില്‍ അവതാരകന്‍ ആര്‍ജെ ബാലാജിയുടെ പ്രത്യേക അഭ്യര്‍ത്ഥനയേത്തതുടര്‍ന്നായിരുന്നു ദുല്‍ഖറിന്റെ റാംപ് വാക്ക്. ആരാധകരുടെ ആര്‍പ്പു വിളികള്‍ക്കും കൈയടികള്‍ക്കും നടുവിലായിരുന്നു ദുല്‍ഖറിന്റെ റാംപ് വാക്ക് അതും മികച്ച നടനുള്ള സ്വര്‍ണ മെഡലും കഴുത്തിലണിഞ്ഞ്. 

ദുല്‍ഖറിനെ കുഴക്കിയ ആ ചോദ്യവും ഇതേ വേദിയില്‍ നിന്നുതന്നെയായിരുന്നു. മമ്മൂട്ടി ഫാനാണോ അതോ മോഹന്‍ലാല്‍ ഫാനാണോ എന്നായിരുന്നു ഉത്തരം പറയാന്‍ കഷ്ടമാണെന്ന് ദുല്‍ഖര്‍ തന്നെ സമ്മതിച്ച ആ ഒരു കൊച്ചു പെണ്‍കുട്ടി ചോദിച്ചത്. രണ്ട് പേരേയും ഒരുപോലെ ഇഷ്ടമാണെങ്കിലും ഒന്നാം സ്ഥാനത്ത് അപ്പ തന്നെ എന്നായിരുന്നു ദുല്‍ഖര്‍ മറിപടി നല്‍കിയത്.

വിജയ് ആരാധകനാണ് താനെന്നും ദുല്‍ഖര്‍ പറഞ്ഞതും ഇതേ വേദിയില്‍ വച്ചുതന്നെ. മലയാളത്തിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ശിവകാര്‍ത്തികേയന്‍ ദുല്‍ഖറിന് സമ്മാനിച്ചു. ആറ് ലക്ഷത്തിലധികം ആളുകളാണ് ദുല്‍ഖറിന്റെ ഈ റാംപ് വാക്ക് വീഡിയോ ഇതുവരെ കണ്ടത്.

English summary
Dulquer Salmaan's ramp walk on behindwood award function. Ilayathalapathi Vijay excited after Dullquer's ramp walk.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam