പൃഥ്വിരാജിന്റെ പുതിയ ചിത്രം റിലീസാകാന്‍ വിജയ് ഫാന്‍സ് കാത്തിരിയ്ക്കുന്നു; എന്തിന്??

By Aswini

ഇതാദ്യമായിട്ടായിരിക്കും ഒരു മലയാളി താരത്തിന്റെ സിനിമയ്ക്ക് വേണ്ടി തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ ഫാന്‍സ് ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്. അതന്താണെന്നാവും ചിന്തിയ്ക്കുന്നത്.

പൃഥ്വിരാജ് നായകനാകുന്നു പുതിയ ചിത്രമായ പാവാടയ്ക്ക് വേണ്ടിയാണ് വിജയ് ഫാന്‍സ് കാത്തിരിയ്ക്കുന്നത്. ചിത്രത്തില്‍ കടുത്ത വിജയ് ആരാധകന്‍ ആയിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.

ജി മാര്‍ത്താണ്ഡന്റെ ചിത്രം

പൃഥ്വിരാജിന്റെ പുതിയ ചിത്രം റിലീസാകാന്‍ വിജയ് ഫാന്‍സ് കാത്തിരിയ്ക്കുന്നു; എന്തിന്??

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ചാ ദിന്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്ത ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പാവാട.

കഥയും തിരക്കഥയും

പൃഥ്വിരാജിന്റെ പുതിയ ചിത്രം റിലീസാകാന്‍ വിജയ് ഫാന്‍സ് കാത്തിരിയ്ക്കുന്നു; എന്തിന്??

ഷിബിന്‍ ഫ്രാന്‍സിസ് എന്ന നവാഗത സംവിധായകന്റെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ബിപിന്‍ ചന്ദ്രയാണ്

നിര്‍മാണം

പൃഥ്വിരാജിന്റെ പുതിയ ചിത്രം റിലീസാകാന്‍ വിജയ് ഫാന്‍സ് കാത്തിരിയ്ക്കുന്നു; എന്തിന്??

വെള്ളാനകളുടെ നാട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം മണിയന്‍ പിള്ള രാജു നിര്‍മിയ്ക്കുന്ന ചിത്രമാണ് പാവാട. പൃഥ്വിയെ നായകനാക്കി ഒരു സിനിമ നിര്‍മിയ്ക്കാന്‍ വേണ്ടി മുമ്പ് നാല് തവണ മണിയന്‍പിള്ള രാജു നടനെ സമീപിച്ചിരുന്നു. എന്നാല്‍ ആ കഥകളൊന്നും പൃഥ്വിയ്ക്ക് ബോധിക്കാത്തതിനാല്‍ പാവാടയില്‍ എത്തുകയായിരുന്നു

ജോയി എന്ന പൃഥ്വി

പൃഥ്വിരാജിന്റെ പുതിയ ചിത്രം റിലീസാകാന്‍ വിജയ് ഫാന്‍സ് കാത്തിരിയ്ക്കുന്നു; എന്തിന്??

പാമ്പ് ജോയി എന്ന മുഴുകുടിയനായ കഥാപാത്രത്തെയാണ് പൃഥ്വി രാജ് ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ജോയി കടുത്ത വിജയ് ആരാധകനാണ്. പൃഥ്വി ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തനാണ് പാമ്പ് ജോയി

 നായിക

പൃഥ്വിരാജിന്റെ പുതിയ ചിത്രം റിലീസാകാന്‍ വിജയ് ഫാന്‍സ് കാത്തിരിയ്ക്കുന്നു; എന്തിന്??

മിയ ജോര്‍ജ്ജാണ് ചിത്രത്തിലെ നായിക. അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിയും മിയയും ഒന്നിക്കുന്ന ചിത്രമാണ് പാവാട

മറ്റ് താരങ്ങള്‍

പൃഥ്വിരാജിന്റെ പുതിയ ചിത്രം റിലീസാകാന്‍ വിജയ് ഫാന്‍സ് കാത്തിരിയ്ക്കുന്നു; എന്തിന്??

അനൂപ് മേനോനാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ആശ ശരത്ത്, മണിയന്‍ പിള്ള രാജു, നെടുമുടി വേണു, ഷറഫുദ്ദീന്‍, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

റിലീസ്

പൃഥ്വിരാജിന്റെ പുതിയ ചിത്രം റിലീസാകാന്‍ വിജയ് ഫാന്‍സ് കാത്തിരിയ്ക്കുന്നു; എന്തിന്??

ചിത്രം നാളെ (ജനുവരി 15) തിയേറ്ററുകളിലെത്തും. ട്രെയിലറിനും പാട്ടിനുമൊക്കെ വലിയ സ്വീകരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X