»   » വിജയ് യുടെ 60ാം ചിത്രം, 'ഭൈരവ' മലയാളം പോസ്റ്റര്‍

വിജയ് യുടെ 60ാം ചിത്രം, 'ഭൈരവ' മലയാളം പോസ്റ്റര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

തെറി എന്ന ചിത്രത്തിന് ശേഷം വിജയ് തന്റെ അറുപതമാത്തെ ചിത്രത്തിലേക്ക് കടന്നു. 'ഭൈരവ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരതനാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ആര്‍കെ സുരേഷ്, അപര്‍ണ വിനോദ്, ജഗപതി ബാബു, വിജയരാഘവന്‍, ഡാനിയല്‍ ബാലാജി, ഹരീഷ് ഉത്തമന്‍, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മലയാളം പോസ്റ്റര്‍ കാണൂ..

ഇതാണ് പോസ്റ്റര്‍

വിജയ് യുടെ അറുപതാം ചിത്രമായ ഭൈരവയുടെ പുറത്തിറങ്ങിയ മലയാളം പോസ്റ്റര്‍.

വിജയ്-ഭരതന്‍

അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭൈരവ. വിജയ് യുടെ ഗില്ലി എന്ന ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് ഭരതനായിരുന്നു.

ഇരട്ട റോളില്‍ വിജയ്

ചിത്രത്തില്‍ വിജയ് ഇരട്ട റോളില്‍ എത്തുമെന്നാണ് അറിയുന്നത്. തല മൊട്ടയടിച്ച ഒരു ലുക്കും നെല്ലായി ഭാഷ സംസാരിക്കുന്ന ഒരു നാടന്‍ കഥാപാത്രമാണ് മറ്റൊന്ന്.

സംഗീതം

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Vijay film Bhairava Malayalam poster.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam