ഷാരൂഖിന്റെ ഉള്ളില്‍ വിജയ്ക്ക് പ്രത്യേക സ്ഥാനം??

By Aswathi

കഴിഞ്ഞ ദീപാവലിയ്ക്കാണ് ഷാരൂഖ് ഖാന്റെ 'ചെന്നൈ എക്‌സ്പ്രസ്' റിലീസായത്. ചെന്നൈയും കഥയില്‍ കഥാപാത്രമായതുകൊണ്ട് മാത്രമല്ല, സിനിമയുടെ പ്രമോഷന് വേണ്ടി ചെന്നൈയിലെത്തിയപ്പോള്‍ ഷാരൂഖ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ കുറിച്ചങ്ങ് വാചാലനായി. മാത്രമല്ല രജനിയ്ക്ക വേണ്ടി താരം ചിത്രത്തില്‍ ഒരുപാട്ടും ഉല്‍പ്പെടുത്തി. സന്ദര്‍ഭത്തിന് വേണ്ടിയായിരുന്നില്ലെങ്കിലും രജനിയോടുള്ള ആദരവ് കൊണ്ടായിരുന്നു അങ്ങനെ ഒരുപാട്ടെന്നാണ് പറഞ്ഞിരുന്നത്.

അത് തമിഴ്‌നാട്ടിലെ ജനങ്ങളെ കൈയ്യിലെടുക്കാനായിരുന്നോ എന്ന് പിന്നീടാണ് ചിന്തിച്ചത്. അതെന്തോ ആകട്ടെ. ഇത്തവണ ദീപാവലിയ്ക്ക് ഷാരൂഖ് 'ഹാപ്പി ന്യൂ ഇയറു'മായി വരുന്നുണ്ട്. പക്ഷെ തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ച വിജയം കിട്ടുമോ എന്നറിയില്ല. കാരണം അവിടെ പൊടിപാറുന്ന മറ്റ് രണ്ട് ചിത്രങ്ങളുടെ മത്സരത്തിനായി കാത്തിരിക്കുകയാണ്. വിജയ് യുടെ 'കത്തി'യും വിക്രമിന്റെ 'ഐ' യും.

vijay-shahrukh-khan

ആരെയെങ്കിലും ഒരാളെ കൈയ്യിലെടുക്കാനോ അല്ല ശരിക്കുമുള്ള ആരാധനകൊണ്ടോ എന്നറിയില്ല, ഇത്തവണ ചെന്നൈയില്‍ പ്രമോഷനെത്തിയപ്പോള്‍ ഷാരൂഖ് പൊക്കിയടിച്ചത് വിജയ് യെ കുറിച്ചാണ്. വിജയ് യെ കുറിച്ച് കൂടതല്‍ അറിയാന്‍ കഴിഞ്ഞത് ഈ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലാണത്രെ. കഴിഞ്ഞ വിജയ് അവാര്‍ഡ് നിശയില്‍ ഷാരൂഖും പങ്കെടുത്തിരുന്നു. അന്നാണ് താരങ്ങള്‍ തമ്മില്‍ പരസ്പരം കണ്ടുമുട്ടിയതെന്ന് തോന്നുന്നു.

വിജയ്‌ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഷാരൂഖ് പറഞ്ഞു. തമിഴ് നടന്മാര്‍ തനിക്കെന്നും വലിയ സ്വീകരണമാണ് നല്‍കാറ്. എന്നെ ഒരു സ്‌പെഷ്യല്‍ അതിഥിയെ പോലെ വരവേല്‍ക്കുന്നു. കമല്‍ ഹസന്‍ സാറിനെയും രജനികാന്ത് സാറിനെയും കുറിച്ച് അറിയാനും അവരുടെ അഭിനയത്തില്‍ നിന്ന് പലതും കണ്ട് പഠിക്കാനും കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും ഷാരൂഖ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X