വിജയ് പൊട്ടിക്കരഞ്ഞു, ആരാധകന്റെ കുടുംബത്തിന് 3ലക്ഷം കൈമാറി

By Aswathi

'കത്തി' എന്ന സിനമകണ്ട് തന്റെ ഫഌക്‌സ് ബോര്‍ഡില്‍ പാലഭിഷേകം നടത്തവെ കൊല്ലപ്പെട്ട ആരാധകന്റെ വീട്ടിലെത്തി വിജയ് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. 24 കാരനായ ഉണ്ണികൃഷ്ണനാണ് കത്തി റിലീസായ 22 ന് വിജയ് യുടെ ഫഌക്‌സ്‌ബോര്‍ഡില്‍ പാലഭിഷേകം നടത്തവെ താഴെവീണ് മരണപ്പെട്ടത്.

ഷിബു തമീന്‍സ്, പി ആര്‍ ഒ സെല്‍വകുമാര്‍, ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പമാണ് വിജയ് ആരാധകന്റെ വീട്ടിലെത്തിയത്. കുടുംബത്തിന്റെ വേദനയില്‍ ഒപ്പം ചേര്‍ന്ന വിജയ് പൊട്ടിക്കരഞ്ഞു. ഉണ്ണികൃഷ്ണന്റെ വേര്‍പാടില്‍ അധിയായ ദുഃഖമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

vijay-meets-unnikrishnan-family

ഇനി കുടുംബത്തിന്റെ ഭാവിയോര്‍ത്ത് ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞ വിജയ് ഉണ്ണി കൃഷ്ണന്റെ കുടുംബത്തിന് മൂന്ന് ലക്ഷ രൂപ കൈമാറി. മാത്രമല്ല ഉണ്ണി കൃഷ്ണന്റെ കുടുംബത്തെ സഹായിക്കാന്‍ വിവിധ ജില്ലകളിലെ വിജയ് ആരാധകരും പങ്കുചേരുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലയില്‍ നിന്നായുള്ള ആരാധകരും വിജയ്‌ക്കൊപ്പം ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു. സംഭവം അറിഞ്ഞന്നു തന്നെ വിജയ് ഉണ്ണികൃഷ്ണന് ആദരാഞ്ജലികള്‍ അറിയിച്ചിരുന്നു. സുരക്ഷാ മുന്‍കരുതലുകളില്ലാത്ത ആരാധന വേണ്ടെന്ന് അഭ്യര്‍ത്ഥിച്ച വിജയ് ഉണ്ണി കൃഷ്ണന്‍ എന്നും എന്റെ ഹൃദയത്തിലുണ്ടാകുമെന്നും പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X