വിജയ് കൊച്ചിയിലെ കാട്ടില്‍
പുലി പിന്നെ കാട്ടിലല്ലേ ഇറങ്ങൂ. തന്റെ പുതിയ ചിത്രമായ പുലിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിജയ് കേരളത്തിലെത്തി. കൊച്ചി എയര്‍പോട്ടിന് അടുത്തുള്ള മഹാഗണി തോട്ടം കാട്ടിലാണ് ചിത്രീകരണം നടക്കുന്നത്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് അമിത പ്രാധാന്യമുള്ള ചിത്രത്തില്‍ അതിസാഹസമായ രംഗങ്ങള്‍ ഒത്തിരിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തായിലാന്റില്‍ നിന്നുള്ള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങ് ആണ് പുലിയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.

ഫാന്റസി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചിമ്പു ദേവനൊരുക്കുന്ന ചിത്രത്തില്‍ വിജയ് വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളിലാണ് എത്തുന്നത്. നേരത്തെ മൂന്ന് വേഷങ്ങളിലെത്തുന്നു എന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അണിയറപ്രവര്‍ത്തകര്‍ അത് തിരുത്തി.
ആക്ഷനും പ്രണയവും കോര്‍ത്തിണക്കിയൊരുക്കുന്ന ചിത്രത്തില്‍ ശ്രുതി ഹസനും ഹന്‍സികയുമാണ് നായികമാര്‍. ബോളിവുഡ് താരം ശ്രീദേവി വിജയ് യുടെ അമ്മയായി എത്തുന്നു. വിജയ് യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.


Click it and Unblock the Notifications