»   » വിജയ് മലയാളത്തിലേക്ക്!!! ആദ്യ ചിത്രം യുവതാരങ്ങള്‍ക്കൊപ്പം??? പ്രതീക്ഷയോടെ വിജയ് ആരാധകര്‍!!!

വിജയ് മലയാളത്തിലേക്ക്!!! ആദ്യ ചിത്രം യുവതാരങ്ങള്‍ക്കൊപ്പം??? പ്രതീക്ഷയോടെ വിജയ് ആരാധകര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴിലെ സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം നിരവധി തവണ പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ മലയാളത്തില്‍ എത്തിയവര്‍ വളരെ വിരളമാണ്. ചിലര്‍ കഥാപാത്രങ്ങളായി എത്തിയപ്പോള്‍ ചിലര്‍ അതിഥി വേഷത്തിലെത്തി. 

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് മലയാളത്തിലേക്ക് എത്തുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. മലയാളത്തിലെ യുവതാര ചിത്രത്തിലായിരിക്കും വിജയ് എത്തുക. വിജയിയെ സിനിമയില്‍ എത്തിക്കുന്നതിനായുള്ള ശ്രമം അണിയറ പ്രവര്‍ത്തകര്‍ നടത്തി വരികയാണ്. 

സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് വിജയ് എത്തുക. വിജയ് ആയി തന്നെ അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുക. സണ്ണിയ്‌ക്കൊപ്പം അങ്കമാലി ഡയറീസ് ഫെയിം ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

തമിഴ് നാട്ടിലും കേരളത്തിലും സൂപ്പര്‍ ഹിറ്റായി മാറിയ പോക്കിരി എന്ന വിജയ് ചിത്രത്തിന്റെ ആരാധകനായ സൈമണ്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. ഡാര്‍വിന്റെ പരിണാമം സംവിധാനം ചെയ്ത ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ്. കേരളത്തിലെ തന്റെ ആരാധകരേക്കുറിച്ച് വ്യക്തമായി അറിയാവുന്ന വിജയ് ഈ ക്ഷണം നിരസിക്കില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. വിജയ് അതിഥി വേഷത്തിലെത്തിയാല്‍ മികച്ച ഇനിഷ്യല്‍ നേടാനും ചിത്രത്തിനാകും.

തമിഴ് സൂപ്പര്‍ താരം ധനുഷ് താരമായിത്തന്നെ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും ദിലീപും ഒന്നിച്ച കമ്മത്ത് ആന്‍ഡ് കമ്മത്തിലായിരുന്നു ധനുഷ് എത്തിയത്. തോംസണ്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

English summary
Vijay's first Malayalam movie with Sunny Wyne. Vijay's cameo role as him self in Pokkiri Simon. The movie is about a Pokkiri movie fan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam