മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നില്ല: വിജയ്
പൊങ്കലിന് എത്തുന്ന തമിഴ് ചിത്രമായ ജില്ലയില്‍ മോഹന്‍ലാല്‍-വിജയ് കെമിസ്ട്രി കാണാനുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകര്‍. വിജയിയുമായി ചേര്‍ന്ന് ലാല്‍ തിയേറ്ററുകളില്‍ വന്‍കയ്യടിനേടുമെന്ന ചിന്ത മമ്മൂട്ടിയുടെ ആരാധകരെ ചില്ലറയൊന്നുമല്ല നിരാശരാക്കിയിട്ടുണ്ടാവുക. പക്ഷേ അടുത്തിടെ വന്ന ഒരു വാര്‍ത്ത മമ്മൂട്ടി ആരാധകരുടെ നിരാശയെ മാറ്റുന്നതായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ഗ്യാങ്സ്റ്റര്‍ എന്ന പുതിയ ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നുവെന്നതായിരുന്നു വാര്‍ത്ത. ആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്ററില്‍ വിജയുടെ നൃത്തവുമുണ്ടാകുമെന്നും കേട്ടിരുന്നു.
എന്നാല്‍ ഗ്യാങ്സ്റ്ററിലൂടെ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ച മമ്മൂട്ടി ആരാധകര്‍ക്ക് ഇപ്പോള്‍ വീണ്ടും നിരാശയ്ക്കുള്ള വകയായിരിക്കുകയാണ്. കാര്യം മറ്റൊന്നുമല്ല വിജയ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നില്ല. വിജയ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ല പൂര്‍ത്തിയായാലുടന്‍ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താന്‍ അഭിനയിക്കുന്നതെന്നും അതിന് ശേഷമുള്ള ചിത്രങ്ങളെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നുമാണ് വിജയ് പറയുന്നത്. ഗ്യാങസ്റ്റര്‍ എന്ന ചിത്രം ആഷിക് അബു ഏറെനാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. ഇതിന് ശേഷം രണ്ട് ചിത്രങ്ങള്‍ ആഷിക് സംവിധാനം ചെയ്യുകയും ചെയ്തു.
ഇനി ഗ്യാങസ്റ്ററിന്റെ ജോലികള്‍ തുടങ്ങാന്‍ പോവുകയാണ് സംവിധായകന്‍. ഡിസംബറില്‍ത്തന്നെ ചിത്രീകരണം തുടങ്ങുമെന്നാണ് കേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ മുരുഗദോസിന്റെ ചിത്രത്തിന്റെ തിരക്കുകളില്‍ നിന്നും ഗ്യാങ്‌സ്റ്ററില്‍ അഭിനയിക്കാനെത്താന്‍ വിജയിയ്ക്ക് സമയം കണ്ടെത്താനാകുമോയെന്ന് കണ്ടുതന്നെ അറിയണം.
ഗ്യാങ്‌സ്റ്ററില്‍ വിജയ് അഭിനയിക്കുന്നുണ്ടെന്നുള്ള വാര്‍ത്തയോട് ആഷിക് അബു ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്തായാലും മമ്മൂട്ടി വീണ്ടും അധോലക നായകന്റെ കുപ്പായമണിയുന്ന ചിത്രം ഉടന്‍ തുടങ്ങും. കാസര്‍ക്കോടും മംഗലാപുരവുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.


Click it and Unblock the Notifications