കത്തിയുടെ മോഷന്‍ പോസ്റ്റര്‍ 10ലക്ഷത്തിലേറെപ്പേര്‍ കണ്ടു
സൂപ്പര്‍സംവിധായകന്‍ എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ കത്തിയുടെ മോഷന്‍ പോസ്റ്റര്‍ ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടത് പത്ത് ലക്ഷത്തിലധികം പേര്‍. റിലീസായി ഒരാഴ്ചയ്ക്കുള്ളിലാണ് യുട്യൂബില്‍ ഇത്രയധികമാളുകള്‍ കത്തിയുടെ മോഷന്‍ പോസ്റ്റര്‍ കണ്ടത്. ഇതാദ്യമായിട്ടാണ് ഒരു ചിത്രവുമായി ബന്ധപ്പെട്ട യുട്യൂബ് വീഡിയോ ഒരാഴ്ചയ്ക്കുള്ളില്‍ പത്തുലക്ഷത്തിലേറെ കാഴ്ചക്കാര്‍ കാണുന്നത്.
അനിരുദ്ധ് ഈണം നല്‍കിയ തീം മ്യൂസിക്കിനൊപ്പമാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ജൂണ്‍ 22 നാണ് ഇത് പുറത്തുവന്നത്. റിലീസിന് പിന്നാലെ ഇതുസംബന്ധിച്ച് വിവാദങ്ങളും ഉയര്‍ന്നിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ പരസ്യവുമായി കത്തിയുടെ മോഷന്‍ പോസ്റ്ററിന് സാമ്യതയുണ്ടെന്നും ഇത് മോഷണമാണെന്നുമായിരുന്നു ആരോപണം.
പക്ഷേ വിജയ് ആരാധകര്‍ വിവാദങ്ങളൊന്നും കാര്യമാക്കിയില്ല, ഏവരും യുട്യൂബില്‍ കയറി മോഷന്‍ പോസ്റ്റര്‍ കണ്ടു. മാത്രമല്ല വിവാദത്തില്‍ കഴമ്പുണ്ടോയെന്നറിയാന്‍ പോസ്റ്റര്‍ കാണാനെത്തിയവരും ചുരുക്കമായിരിക്കില്ല. മോഷന്‍ പോസ്റ്റര്‍ ഹിറ്റായെങ്കിലും ഇതിനായി അനിരുദ്ധ ചിട്ടപ്പെടുത്തിയ തീം മ്യൂസിക്ക് അത്ര പോരായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് കത്തി, കതിരേശന്‍, ജീവാനന്ദം എന്നിവയാണ് വിജയുടെ രണ്ട ്കഥാപാത്രങ്ങള്‍ കൊല്‍ക്കത്തയിലും മറ്റുമായി ചിത്രീകരിച്ച കത്തിയില്‍ സാമന്ത യാണ് നായികയാവുന്നത്.


Click it and Unblock the Notifications











