വിജയ്-മോഹന്‍ലാല്‍ ടീം ഒന്നിയ്ക്കുന്നു

ജില്ല എന്ന പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാലിക്കാര്യം സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല. സൂപ്പര്‍ഹിറ്റായ തുപ്പാക്കിയ്ക്ക് ശേഷം വിജയ് യുടെ നായികയായി കാജര്‍ അഗര്‍വാള്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടാവും.
മോഹന്‍ലാലിന്റെ മെഗാഹിറ്റ് ചിത്രമായ കീര്‍ത്തിചക്രയുടെ നിര്‍മാതാവാണ് ആര്‍ബി ചൗധരി. ഇപ്പോള്‍ മോഹന്‍ലാലും വിജയ്‌യും ഒന്നിയ്ക്കുന്ന ചിത്രത്തിന് വഴിയൊരുക്കുന്നതും ചൗധരിയുടെ സൂപ്പര്‍ഗുഡ് ഫിലിംസാണ്.
തെന്നിന്ത്യന്‍ സിനിമയിലെ രണ്ട് പ്രമുഖര്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത ഇരുതാരങ്ങളുടെയും ആരാധകര്‍ക്കും സന്തോഷം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. ഏപ്രില്‍-മെയ് മാസങ്ങളിലായി ഈ മെഗാ ബജറ്റ് ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications