മാസ് ആക്ഷനുമായി വിജയ്!! ഇത് കോർപ്പറേറ്റ് ക്രിമിനൽ സർക്കാർ, അടിമുടി വിറപ്പിച്ച് സർക്കാർ ടീസർ
സ്റ്റൈൽ , ആക്ഷൻ, റൊമാൻസ് എന്നീ വിജയ് ചിത്രത്തിലെ എല്ലാ ചേരുവകളും സർക്കാരിലുമുണ്ട്.
തുപ്പാക്കി, കത്തി ചിത്രങ്ങൾക്ക് ശേഷം ഹിറ്റ് മേക്കേഴ്സായ വിജയ്-എആർ മുരുകദോസ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സർക്കാർ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സർക്കാരിന്റെ ടീസർ പുറത്ത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. വിജയ് സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്

സ്റ്റൈൽ , ആക്ഷൻ, റൊമാൻസ് എന്നീ വിജയ് ചിത്രത്തിലെ എല്ലാ ചേരുവകളും സർക്കാരിലുമുണ്ട്. ഒരു പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ സുന്ദർ എന്ന മൾട്ടി മില്യണയർ ടെക്കിയെയാണ് വിജയ് അവതരിപ്പിക്കുന്നത്. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. കൂടാതെ വരലക്ഷ്മി ശരത് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എരിയുന്ന സിഗററ്റുമായി നിൽക്കുന്ന വിജയ് ആയിരുന്നു പ്രശ്നം. ഇതിനെതിരെ തമിഴ് സംഘടനകൾ രംഗത്തെത്തിയിരുന്നു.
സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരെ കൂടാതെ രാധാരവി, യോഗി ബാബു, ലിവിങ്സ്റ്റണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഐഫാര്‍ ഇന്‍റര്‍നാഷമലിനാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം. സർക്കാർ ദീപാവലി റിലീസായിട്ടാണ് തീയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications