വിജയ്യും അര്‍ദ്ധനഗ്നയായ നമിതയും നടുക്കടലില്‍

By Staff

വിദേശത്തു ചിത്രീകരിച്ച ഗാനരംഗങ്ങളില്ലെങ്കില്‍ സിനിമക്ക് പൂര്‍ണതയില്ലെന്നാണ് തമിഴ് സിനിമക്കാരുടെ വിശ്വാസം. ലക്ഷങ്ങള്‍ പൊടിച്ച് ലോകത്തിന്റേ ഏത് മൂലയില്‍ പോയി ഗാനരംഗം ചിത്രീകരിക്കാനും അവര്‍ തയ്യാര്‍.

ഗ്ലാമര്‍ ഗേളായ നമിത വേണ്ടവണ്ണം തുണിയുടുക്കാത്ത നിലയില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമല്ല. പക്ഷേ അര്‍ദ്ധനഗ്നയായി നമിത നടുക്കടലില്‍ വച്ച് നടത്തുന്ന കേളികള്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് പുതിയൊരനുഭവമായിരിക്കും എന്ന ചിന്തയിലാണ് അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ബാങ്കോക്കിലെ ബാട്യാനഗറിനടുത്ത് ഒരു ദ്വീപിലേക്ക് തിരിച്ചത്. അവിടെ നടുക്കടലില്‍ വച്ചായിരുന്നു ഗാനചിത്രീകരണം.

നായകന്‍ വിജയ് ശരീരഭാഗങ്ങള്‍ തുറന്നുകാട്ടു വിധം അല്പവസ്ത്രധാരിണിയായ നമിതയോടൊപ്പം ആടിപ്പാടുകയാണ് ഗാനരംഗത്തില്‍. കടല്‍ത്തീരത്തു വച്ച് വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന നമിതയുടെ നനഞ്ഞൊട്ടിയ ദേഹലാവണ്യം പല ആംഗിളുകളില്‍ പ്രേക്ഷകര്‍ക്ക് നയനവിരുന്നായി നല്‍കുന്നുണ്ട് ഈ ചിത്രത്തില്‍. നടുക്കടലിലെ കപ്പലില്‍ വിജയ്യോടൊപ്പം കാറ്റിന്റെ കുസൃതികള്‍ക്കൊപ്പിച്ചുള്ള ആട്ടവുമായി നമിത മേനിക്കൊഴുപ്പ് തുറന്നുകാട്ടുന്നുമുണ്ട്.

നടുക്കടലില്‍ വച്ചുള്ള ഗാനചിത്രീകരണം കൊഴുത്തപ്പോള്‍ അഭിനയിക്കുന്ന താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ആകെ ഹരത്തിലായി. നമിതയുടെ അര്‍ദ്ധനഗ്ന മേനിയുടെ അഴക് നിറഞ്ഞുനില്‍ക്കുന്ന ഷോട്ടുകള്‍ ക്യാമറ പകര്‍ത്തിക്കൊണ്ടിരുന്നു. ഷൂട്ടിംഗിനിടയില്‍ സമയം കടന്നുപോകുന്നത് ആരുമറിഞ്ഞില്ല.

സൂര്യവെളിച്ചം മങ്ങിത്തുടങ്ങിയപ്പോഴാണ് എല്ലാവര്‍ക്കും സ്ഥലകാല ബോധമുണ്ടായത്. ഇരുട്ടാവുന്നതിനു മുമ്പേ കരയിലേക്ക് മടങ്ങാനൊരുങ്ങിയെങ്കിലും അതിനിടയില്‍ കപ്പലിന്റെ ഡ്രൈവര്‍‍ക്ക് ദിശ തെറ്റി. തിരിച്ചുപോകാനുള്ള വഴിയറിയാതെ ഡ്രൈവര്‍ കുഴങ്ങിയപ്പോള്‍ അതുവരെ ഉല്ലാസഭാവത്തിലായിരുന്നവര്‍ പരിഭ്രമത്തിലായി. കരയിലുള്ളവരെ വിളിച്ചിട്ടും കിട്ടുന്നില്ല. നമിതയുടെ മുഖത്ത് മാദകഭാവം പറഞ്ഞ് പരിഭ്രമം പ്രത്യക്ഷപ്പെട്ടു. ആക്ഷന‍് ഹീറോ വിജയ്യുടെ മുഖത്തും അങ്കലാപ്പ് തന്നെ.

കുറെ നേരത്തിനു ശേഷം കരയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. തങ്ങള്‍ നടുക്കടലിലാണെന്ന് അറിയിച്ചപ്പോള്‍ കരയിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുമായിറങ്ങി. കരയില്‍ നിന്നെത്തിയവര്‍ കപ്പല്‍ ഡ്രൈവര്‍ക്ക് വഴി കാട്ടി. കരയിലെത്തിയപ്പോഴാണ് എല്ലാവരുടെയും പരിഭ്രമം അകന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X