വിജയ് അത്ര സൂപ്പർ താരമല്ല!! സിദ്ദിഖിനെ വായടപ്പിച്ച് ആരാധകർ, സോഷ്യൽ മീഡിയയിൽ പൊങ്കാല
മലയാളത്തിൽ ഏറ്റവും കൂടിതൽ ആരാധകരുളള തമിഴ് താരമാണ് വിജയ്. മലയാളി താരങ്ങൾക്ക് നൽകുന്ന അതേ സ്നേഹവും ബഹുമാനവും പ്രേക്ഷകർ വിജയ്ക്കും നൽകുന്നുണ്ട്. ചാരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും തമിഴിലെ പോലെ മലയാളത്തിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. മലയാളി പ്രേക്ഷകർ നൽകുന്ന അതേ സ്നേഹവും ബഹുമാനവും വിജയ് തന്റെ പ്രേക്ഷകർക്കും നൽകുന്നുണ്ട്. എപു്പോഴും തന്റെ ആരാധകർക്ക് കൈ താങ്ങായി വിജയ് പ്രത്യക്ഷപ്പെടാറുണ്ട്.

തെന്നിന്ത്യൻ സിനിമ ലോകത്താണ് എറ്റവും കൂടുതൽ താരാരാധനന നടക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തെന്നിന്ത്യൻ താരം വിജയെ കുറിച്ച് നടൻ പറഞ്ഞതാണ്. വിജയ് സൂപ്പർ താരമൊന്നുമല്ലെന്നായിരുന്നു സിദ്ദിഖിന്റെ കമന്റ് . എന്നാൽ ഇത് വിജയ് ആരാധകർക്ക് അത്ര ദഹിച്ചിട്ടില്ല. രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രേക്ഷകർ സിദ്ദിഖിനെതിരെ രംഗത്തത്തിയിരിക്കുന്നത്.

സൂപ്പർ താരമല്ല
പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖിന്റെ കമന്റ്. മലയാളി പ്രേക്ഷകരുടെ ഭാഗ്യമാണ് സൂപ്പർ താരങ്ങളെന്നും എന്നാൽ തെന്നിന്ത്യയിലെ മറ്റ് സിനിമകളിലൊന്നും ഇത്തരത്തിലുളള ഭാഗ്യമില്ലെന്നും സിദ്ദിഖ് പറഞ്ഞു. കൂടാതെ നടൻ വിജയ് സൂപ്പർ താരമല്ലെന്നും സിദ്ദിഖ് പറഞ്ഞു.എന്നെ സംബന്ധിച്ച് തമിഴ് സിനിമാ ലോകത്തെ മികച്ച നടനും സൂപ്പര്‍സ്റ്റാറും കമല്‍ ഹസന്‍ മാത്രമാണ് - എന്നാണ് സിദ്ധിഖ് പറഞ്ഞിരുന്നു.

സിനിമ കാണില്ല
സിദ്ദിഖിന്റെ കമന്റ് വിജയ് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. നടനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്ന് വരുന്നത്. നടൻ സിദ്ദിഖ് പറഞ്ഞിരുന്ന ചില കാര്യങ്ങൾ അംഗീകരിച്ചിരുന്നെന്നും എന്നാൽ ഇത് കഴിയില്ലെന്നും പ്രേക്ഷകർ പറയുന്നു. കൂടാതെ ഇനി സിദ്ദിഖ് അഭിനയിക്കുന്ന ചിത്രങ്ങൾ കാണില്ലെന്നുള്ള തരത്തിലുള്ള കമന്റുകളാണ് ഉയരുന്നുണ്ട്. മലയാളത്തിൽ വിജയ് ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്. ഇവിടത്തെ സൂപ്പർ താരങ്ങളെ പോലെ ഇളയദളപതിയ്ക്കായി ഫാൻസ് അസോസിയേഷനുകളും കേരളത്തിലുണ്ട്.

മോഹൻലാലും മമ്മൂട്ടിയും തന്നെ വേണം
മധുരാജ, ലൂസിഫർ എന്നിങ്ങനെയുള്ള ചിത്രങ്ങൾ ഉണ്ടാകണമെങ്കിൽ മോഹൻലാലും മമ്മൂട്ടിയും തന്നെ വേണം. ഇവരെ ആശ്രയിച്ചാണ് മലയാള സിനിമ നിലനിൽക്കുന്നത്. അതു പോലെ സൂപ്പർ താരങ്ങളുടെ സിനിമകളെ ആശ്രയിച്ചാണ് ഞങ്ങളെ പോലുള്ള നടിനടന്മാർ നിലനിൽക്കുന്നത്. ഇത് മലയാള സിനിമയുടെ സൗഭാഗ്യമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

വിജയ്ക്കൊപ്പം പ്രേക്ഷകർ
തമിഴ് സിനിമകളിലാണ് വിജയ് സജീവമായിട്ടുള്ളത്. എങ്കിലും മലയാളത്തിൽ ഫാൻസിന്റെ കാര്യത്തിൽ അദ്ദേഹത്തിന് ഒരു കുറവുമില്ല. വിജയുടെ ഭൂരിഭാഗം ചിത്രങ്ങളും കേരളത്തിൽ മികച്ച വിജയം നേടാറുണ്ട്. ഫാൻസ് ഷോകളും റിലീസ് ഡേയിലെ ആഘോഷങ്ങളും ഉത്സവം പോലെയാണ് പ്രേക്ഷകർ കൊണ്ടാറുളളത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളുടെ റിലീസിനു മാണ് ഇത്തരത്തിലുള്ള ഫാൻസ് ഷോകൾ സംഘടിപ്പിക്കാറുളളത്.

മലയാളികൾക്ക് കൈതാങ്ങായി
പ്രളയ സമയത്ത് ജനങ്ങൾ കൈതാങ്ങായി വിജയ് കൂടെയുണ്ടായിരുന്നു. പ്രളയം സംസ്ഥാനത്ത് ദുരന്തം വിതച്ചപ്പോൾ കേരളത്തിലെ ജനങ്ങളോടൊപ്പം താരം കൂടെ നിന്നു. ഭക്ഷ്യ വസ്തുക്കൾ, വസ്ത്രം, ജനങ്ങൾക്കുളള അവശ്യ സാധനങ്ങൾ എന്നിവ മലയാളി ജനങ്ങൾക്കായി അദ്ദേഹം എത്തിച്ചിരുന്നു. വെള്ളം ഒഴുക്കി കൊണ്ടു പേയ ജന ജീവിതത്തെ തിരിച്ചു പിടിക്കാൻ കേരളത്തിലെ ജനങ്ങളോടൊപ്പം താരം നിന്നിരുന്നു.


Click it and Unblock the Notifications