ഈ കാര്യം ഭാര്യ അറിഞ്ഞാല്‍ പ്രശ്‌നമാകും; വിജയ്
വിജയ് തന്റെ ഭാര്യയോടും അമ്മയോടും ഈ കാര്യം പറഞ്ഞിട്ടില്ല. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുലിയുടെ ഒരു രംഗത്തിന് വേണ്ടി വിജയ് 60 അടി ഉയരത്തില്‍ നിന്ന് താഴേയ്ക്ക് ചാടിയത് കോളിവുഡില്‍ വാര്‍ത്തയായിരിക്കുകയാണ്. അതും ഡ്യൂപില്ലാതെയാണത്രേ ഇത്രയും ഉയരത്തില്‍ നിന്നും ചാടിയത്.
എന്നാല്‍ ഈ കാര്യം അറിഞ്ഞാല്‍ അമ്മ ശോഭയും ഭാര്യ സംഗീതയും അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് വിജയ് പറയുന്നു. അതുകൊണ്ട് തന്നെ പ്രൊഡക്ഷന്‍ യൂണിറ്റ് ഈ കാര്യം രഹസ്യമാക്കിച്ചിരിക്കുകയാണത്രേ.

വമ്പന്‍ ഹിറ്റായ കത്തി എന്ന ചിത്രത്തിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രമാണ് പുലി. ചിമ്പു ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹന്‍സികയും ശ്രുതി ഹാസനും നായികമാരായി എത്തുന്ന ചിത്രത്തില്‍ ശ്രീദേവി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വിജയ് ഗ്ലാഡിയേറ്റര്‍ ലുക്കില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി 48 മണിക്കുറുകൊണ്ട് രണ്ട് മില്ല്യണ്‍ ആളുകളായിരുന്നു പുലിയുടെ ടീസര്‍ കണ്ടത്. ചിത്രത്തില്‍ കിച്ച പ്രദീപ് എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. നടരാജന്‍ സുബ്രമണ്യന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രം സെപ്തംബര്‍ 17നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.


Click it and Unblock the Notifications