രജനിയെക്കാളും അജിത്തിനെക്കാളും കേമന്‍ വിജയ്!മുന്‍ പിആര്‍ഒയുടെ പരമാര്‍ശനത്തിനെതിരെ തുറന്നടിച്ച് ദളപതി
Recommended Video

ദളപതി വിജയുടെ സിനിമകള്‍ക്ക് ആരാധകര്‍ നല്‍കുന്ന സ്വീകരണം വാക്കുകള്‍ക്കതീതമാണ്. വിജയ് ചിത്രങ്ങള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത സൂപ്പര്‍ താരത്തിന്റെ സിനിമകള്‍ക്ക് നല്‍കാറുണ്ട്. സമീപ കാലത്തിറങ്ങിയ വിജയ് ചിത്രങ്ങളെല്ലാം വിജയമായതും ഇക്കാരണംകൊണ്ടു തന്നെയാണ്. ആരാധകരോട് തനിക്കുളള സ്‌നേഹം വിജയും തിരിച്ചു പ്രകടിപ്പിക്കാറുമുണ്ട്.
അതുകൊണ്ടു തന്നെയാണ് ജനപ്രിയ താരമായി ദളപതി ഇപ്പോഴും കോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്നത്. മറ്റ് താരങ്ങളേക്കാള്‍ വലിയ സ്വീകാര്യത അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്നു. തമിഴ്‌നാട്ടില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ രജനീകാന്ത്,അജിത്ത് തുടങ്ങിയവരും വിജയ്‌ക്കൊപ്പം മുന്നില്‍ നില്‍ക്കുന്നവരാണ്. അതേ സമയം മറ്റുളള താരങ്ങളെയെല്ലാം ബഹുമാനിച്ചും പിന്തുണച്ചുമാണ് വിജയ് തന്റെ കരിയര്‍ മുന്നോട്ടുകൊണ്ടുപോയിരുന്നത്. അനാവശ്യമായ വിവാദങ്ങളില്‍പെടാതിരിക്കാന്‍ താരം ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസം രജനീകാന്തിനെയും അജിത്തിനെതിരെയും പറഞ്ഞ മുന്‍ പിആര്‍ഒയെ വിജയ് ശാസിച്ചത് ശ്രദ്ധേയമായിരുന്നു.

വിജയുടെ പിആര്‍ഒ പറഞ്ഞത്
തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ രജനിയും തല അജിത്തും വിജയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാര്‍ മാത്രമാണെന്നായിരുന്നു നിര്‍മ്മാതാവും മുന്‍ പിആര്‍ ഒയുമായ പിടി സെല്‍വകുമാര്‍ പറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. രജനികാന്തിന്റെ താരപ്രഭ ഇപ്പോള്‍ വിജയ്ക്ക് താഴെയാണെന്നും അജിത്തും രജനിയും തമ്മിലാണ് ഇപ്പോഴത്തെ മല്‍സരമെന്നും സെല്‍വകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

വിജയ് പറഞ്ഞത്
വിജയുടെ മുന്‍ ചിത്രമായ പുലിയുടെ നിര്‍മ്മാതാവ് കൂടിയാണ് പിടി സെല്‍വകുമാര്‍. വിജയുടെ കരിയറിലെ എറ്റവും വലിയ പരാജയമായി കണക്കാക്കുന്ന പുലി നേട്ടമുണ്ടാക്കിയ സിനിമയാണെന്നും സെല്‍വകുമാര്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം തന്റെ പേരില്‍ സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഒരു താരങ്ങളെയും ഡീഗ്രേഡ് ചെയ്യുന്നത് തന്റെ നയമല്ലെന്നും വിജയ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിജയ് പുറത്തിറക്കിയ പ്രസ്താവന
സെല്‍വകുമാറിന് നിലവില്‍ ഫാന്‍സ് അസോസിയേഷനിലോ തന്റെ ജീവനക്കാരിലോ ഒരു പദവിയുമില്ലെന്നും വിജയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ വിജയുടെ താരമൂല്യം വീണ്ടും ഉയര്‍ന്നിരുന്നു. തെറി,ഭൈരവ,മെര്‍സല്‍,സര്‍ക്കാര്‍ തുടങ്ങിയ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു.

താരത്തിളക്കം കൂടുകയാണ് ചെയ്തത്
സമീപകാലത്ത് മറ്റു താരങ്ങള്‍ക്ക് പരാജയം സംഭവിച്ചപ്പോഴും വിജയ്ക്ക് താരത്തിളക്കം കൂടുകയാണ് ചെയ്തത്. വിജയുടെ മുന്‍ ചിത്രങ്ങള്‍ക്കെല്ലാം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുളള സ്വീകരണമായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. വിജയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ സര്‍ക്കാരിനെ സ്വീകരിക്കാന്‍ കേരളത്തിലെ ആരാധകര്‍ കൂറ്റന്‍ കട്ടൗട്ട് ഒരുക്കിയതെല്ലാം ശ്രദ്ധേയമായിരുന്നു.

ദളപതി 63
നിലവില്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ദളപതി വിജയുളളത്. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും ദളപതി 63 എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം എജിഎസ് എന്‍ര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. വിജയുടെ മുന്‍ചിത്രങ്ങളെ പോലെ ദീപാവലി റിലീസായിട്ടാകും പുതിയ സിനിമയും തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











