ഇളയദളപതി അഭിനയം വിട്ട് പാട്ടിലേക്ക് മാറുന്നു?
ഇളയ ദളപതി വിജയ് അഭിനയം നിര്‍ത്തി പിന്നണി ഗാനരംഗത്തേക്ക് തിരിയുകയാണോ എന്നാരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം വിജയ് പാടിയഭിനയിക്കുകയായിരുന്നു. ഇതാ ഇനിയൊരുങ്ങുന്ന ഒരു ചിത്രത്തിലും വിജയ് യുടെ പാട്ട്.
മുരുകദോസ് സംവിധാനം ചെയ്യുന്ന 'കത്തി' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇനി വിജയ് പാടുന്നത്. അനിരുദ്ധന്‍ ഈണം നല്‍കുന്ന ഒരു 'ലവ് കൂത്ത്' പാട്ടാണത്രെ ഇത്. പാട്ടിന്റെ അവസാന മിനുക്ക് പണിയിലാണ് അനിരുദ്ധന്‍.

തുപ്പാക്കി എന്ന ചിത്രത്തില്‍ 'ഗൂഗിള്‍ ഗൂഗിള്‍ പണ്ണിപ്പാത്തേന്‍' എന്ന് തുടങ്ങുന്ന പാട്ടിലൂടെയാണ് വിജയ് പിന്നണി ഗാനരംഗത്ത് പാടിത്തുടങ്ങിയത്. തുപ്പാക്കി എന്ന ചിത്രത്തിലും 'വാങ്കണ്ണ വണക്കങ്കണ്ണ' എന്ന പാട്ട് പാടി വിജയ് പിന്നണി ഗാനരംഗത്ത് സ്ഥാനമുറപ്പിച്ചു. ജില്ലയില്‍ ശ്രയഘോഷാലിനൊപ്പം 'കാണ്ടാങ്കി കണ്ടാങ്കി' എന്ന് തുടങ്ങുന്ന ഗാനമാണ് ഒടുവില്‍ പാടിയത്.
സമാന്തയാണ് കത്തിയില്‍ വിജയ് യുടെ നായികയായെത്തുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് അഭിനനയിക്കുന്നത്. രാജറാണി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ജോര്‍ജ് സി വില്യമാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രസംയോജകന്‍.


Click it and Unblock the Notifications