ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും സൂപ്പറാ..! വിജയ് സൂപ്പറും പൗര്‍ണമിയും ഫസ്റ്റ്‌ലുക്ക്!
ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ആദ്യ രണ്ട് ചിത്രങ്ങളിലും നായകനായിരുന്ന ആസിഫ് അലി ഈ ചിത്രത്തിലും നായകനായി എത്തുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ആസിഫിന്റെ നായികയാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
മാര്‍ച്ചില്‍ മസ്‌ക്കറ്റില്‍ നടന്ന ചടങ്ങില്‍ വച്ച് സംവിധായകന്‍ ലാല്‍ ജോസായിരുന്നു ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചത്. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തില്‍ ലാല്‍ ജോസും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആസിഫ്, ഐശ്വര്യ എന്നിവരെ കൂടാതെ സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശക്തമായ ഒരു സന്ദേശം നല്‍കുന്ന ചിത്രം ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. എന്നാല്‍, സുദീര്‍ഘമായ ഒരു മുഷിപ്പന്‍ പ്രസംഗം പോലെയായിരിക്കില്ല ചിത്രമെന്നും ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും വിജയ് സൂപ്പറും പൗര്‍ണമിയുമെന്ന് സംവിധായകന്‍ ജിസ് ജോയ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എകെ സുനില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രിന്‍സ് ജോര്‍ജിന്റേതാണ് സംഗീതം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.


Click it and Unblock the Notifications