ആസിഫ് അലിയ്ക്ക് നായികയായി ഐശ്വര്യ ലക്ഷ്മി! വിജയ് സൂപ്പറും പൗര്‍ണമിയും ടീസര്‍! കാണൂ
സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയി സംവിധാനം ചെയ്ത ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. മായാനദി,വരത്തന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. സിദ്ധിഖ്, രണ്‍ജി പണിക്കാര്‍,ശാന്തി കൃഷ്ണ,അജു വര്‍ഗീസ്,ജോസഫ് അന്നംകുട്ടി ജോസ്,ദര്‍ശന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇത്തവണയും ഒരു ഫീല്‍ഗുഡ് ചിത്രവുമായിട്ടാണ് ജിസ് ജോയി എത്തുന്നതെന്നാണ് അറിയുന്നത്.

ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എകെ സുനില്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രിന്‍സ് ജോര്‍ജ്ജാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്ക്കുകളിലാണൂളളത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്‌ററ്‌ലുക്ക് പോസ്റ്ററിനു മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
ചിത്രത്തിലെ ആസിഫ് അലിയുടെയും ഐശ്വര്യയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കായിരുന്നു അണിയറപ്രവര്ത്തകര്‍ പുറത്തുവിട്ടിരുന്നത്. ബൈസിക്കിള്‍ തീവ്‌സ്,സണ്‍ഡ ഹോളിഡേ എന്നീ രണ്ടു ചിത്രങ്ങളിലായിരുന്നു ആസിഫും ജിസ് ജോയും മുന്‍പ് ഒന്നിച്ചിരുന്നത്. ആദ്യ രണ്ടു സിനിമകളും പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ നേടിയെടുത്ത ചിത്രങ്ങളായിരുന്നു. ഇവരുടെ പുതിയ സിനിമ വിജയ് സൂപ്പറും പൗര്‍ണമിയും മികച്ചൊരു ചിത്രമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











