ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും തിയ്യേറ്ററുകളിലേക്ക്! ശ്രദ്ധേയമായി ആദ്യ ഗാനം! കാണൂ
മന്ദാരത്തിനു ശേഷം ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയി സംവിധാനം ചെയ്ത ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
കാര്‍ത്തിക്കും ഷാരോണ്‍ ജോസഫും ചേര്‍ന്ന് പാടിയ 'എന്താണീ മൗനം' എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജിസ് ജോയിയുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ്ജാണ് ഗാനമൊരുക്കിയിരിക്കുന്നത്. വരത്തന് ശേഷം ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രം കൂടിയാണ് വിജയ് സൂപ്പറും പൗര്‍ണമിയും.

ഇവര്‍ക്കൊപ്പം ബാലു വര്‍ഗീസ്,ജോസഫ് അന്നംകുട്ടി ജോസ്,അജു വര്‍ഗീസ്,ദര്‍ശന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് എടുക്കുന്ന ചിത്രം പ്രണയത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്.
സിദ്ധിഖ്,ശാന്തി കൃഷ്ണ,രണ്‍ജി പണിക്കര്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനും മികച്ച സ്വീകാര്യത സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. ഇത്തവണയും ഒരു ഫീല്‍ഗുഡ് ചിത്രവുമായിട്ടാണ് ആസിഫ് അലി-ജിസ് ജോയി ടീം എത്തുന്നതെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











