For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2019 ആദ്യ സൂപ്പര്‍ ഹിറ്റ് ആസിഫ് അലി സ്വന്തമാക്കി! അന്ന് അപര്‍ണ ഇന്ന് ഐശ്വര്യ, എല്ലാം ഭാഗ്യമാണ്!!

  |
  2019 ആദ്യ സൂപ്പര്‍ ഹിറ്റ് ആസിഫ് അലി സ്വന്തമാക്കി | filmibeat Malayalam

  ഇടക്കാലത്ത് ആസിഫ് അലി നായകനായെത്തുന്ന സിനിമകളെല്ലം പരാജയത്തിലേക്ക് കൂപ്പുകുത്തി വീഴുകയായിരുന്നു. 2017 ലായിരുന്നു ആസിഫ് അലിയുടെ ഭാഗ്യം തെളിഞ്ഞത്. അപര്‍ണ ബാലമുരളിയ്‌ക്കൊപ്പം അഭിനയിച്ച സണ്‍ഡേ ഹോളിഡേ ആയിരുന്നു ആ വര്‍ഷത്തെ ഹിറ്റുകളില്‍ ഒന്ന്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്.

  മോഹന്‍ലാല്‍ ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം!മീ ടൂ വിനെ കുറിച്ച് പറഞ്ഞതോടെ അത് മനസിലായെന്ന് പത്മപ്രിയ

  ജിത്തു ജോസഫില്‍ നിന്നും ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല! താരപുത്രന്‍ കാളിദാസ് ജയറാം ഇത്തവണ മിന്നിക്കും

  കഴിഞ്ഞ വര്‍ഷമെത്തിയ ബിടെക് ആയിരുന്നു ആസിഫിന്റെ ഹിറ്റ് മൂവി. നൂറ് ദിവസത്തിന് മുകളില്‍ തിയറ്ററുകളിലോടിയ ചിത്രത്തിലും അപര്‍ണ ബാലമുരളിയായിരുന്നു നായിക. ഇതോടെ അപര്‍ണയാണ് ആസിഫിന്റെ ഭാഗ്യമെന്ന് പലരും പറഞ്ഞിരുന്നു. ആ തെറ്റിദ്ധാരണകളെല്ലാം തിരുത്തി വിജയ് സൂപ്പറും പൗര്‍ണമിയും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

  ഇപ്പോള്‍ സെറ്റിലെത്തുമ്പോള്‍ സ്ത്രീകളോട് സംസാരിക്കുമ്പോള്‍ അവര്‍ സൂക്ഷിക്കാറുണ്ട്; തപ്‌സി പറയുന്നു

   വിജയ് സൂപ്പറും പൗര്‍ണമിയും

  വിജയ് സൂപ്പറും പൗര്‍ണമിയും

  2019 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ആദ്യ മലയാള സിനിമകളിലൊന്നാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ആസിഫ് അലി നായകനായെത്തിയ ചിത്രം ജിസ് ജോയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ജനുവരി പതിനൊന്നിനായിരുന്നു സിനിമയുടെ റിലീസ്. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എകെ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

   ഫീല്‍ ഗുഡ് മൂവി

  ഫീല്‍ ഗുഡ് മൂവി

  പ്രതീക്ഷിച്ചിരുന്നത് പോലെ സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും ആദ്യം ലഭിച്ചത് നല്ല അഭിപ്രായമായിരുന്നു. മികച്ചൊരു ഫീല്‍ ഗുഡ് മൂവിയാണെന്നുള്ള അഭിപ്രായം ആദ്യദിനം തന്നെ സിനിമ സ്വന്തമാക്കിയിരിക്കുകയാണ്. ഇത് ബോക്‌സോഫീസിലും കാണാന്‍ കഴിയുമെന്നാണ് സൂചന. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ സിനിമ 2019 ലെ ആദ്യ സൂപ്പര്‍ ഹിറ്റ് മൂവിയായി മാറിയിരിക്കുകയാണെന്നാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നത്.

   താരങ്ങളുടെ സാന്നിധ്യം

  താരങ്ങളുടെ സാന്നിധ്യം

  തുടര്‍ച്ചയായി വിജയ സിനിമകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന സിനിമയാണെന്നുള്ളതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, ദേവന്‍, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, കെപിഎസി ലളിത, ജോസഫ് അന്നക്കുട്ടി ജോസഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഓരോരുത്തരും അവരവരുടെ കഥാപാത്രങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ കഴിഞ്ഞ മൂന്ന് സിനിമകളിലെക്കാളും വ്യത്യസ്ത കഥാപാത്രമായിരുന്നു സിനിമയിലെ പൗര്‍ണമി എ്‌ന വേഷം.

   സിനിമയുടെ വിജയം

  സിനിമയുടെ വിജയം

  വിജയ് സൂപ്പറും പൗര്‍ണമിയും കണ്ടിറങ്ങുന്നവര്‍ നല്ലൊരു സിനിമ കണ്ടു എന്ന സംതൃപ്തിയോടെയായിരിക്കും ഇറങ്ങി വരികയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നത്. കുടുംബ പ്രേക്ഷകരടക്കം ഏത് പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്നൊരു കഥയാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ബോക്‌സോഫീസില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് കൂടി പുറത്ത് വരുന്നതോടെ സിനിമയുടെ വിജയം എത്രത്തോളമുണ്ടെന്നുള്ള കാര്യം വ്യക്തമാവും.

  English summary
  Vijay Superum Pournamiyum movie is the first super hit in 2019
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X