സൂപ്പര്‍ കൂളായി ആസിഫും ഐശ്വര്യയും! വിജയ് സൂപ്പറും പൗര്‍ണമിയും ജനുവരിയില്‍ തിയ്യേറ്ററുകളിലേക്ക്
മന്ദാരത്തിനു ശേഷം ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയി സംവിധാനം ചെയ്ത ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത്. ഫഹദിന്റെ വരത്തന് ശേഷം ഐശ്വര്യ അഭിനയിച്ച ചിത്രമാണിത്. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് എടുക്കുന്ന ചിത്രം പ്രണയത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. സിദ്ധിഖ്,ശാന്തി കൃഷ്ണ,രണ്‍ജി പണിക്കര്‍, ബാലു വര്‍ഗീസ്,ജോസഫ് അന്നംകുട്ടി ജോസ്,ദര്‍ശന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇത്തവണയും ഒരു ഫീല്‍ഗുഡ് ചിത്രവുമായിട്ടാണ് ആസിഫ് അലി-ജിസ് ജോയി ടീം എത്തുന്നതെന്നാണ് അറിയുന്നത്.
ഈ കൂട്ടുകെട്ടിന്റെ ആദ്യ രണ്ടു സിനിമകളും പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ നേടിയെടുത്ത ചിത്രങ്ങളായിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയും ഇതേപോലെ മികച്ചൊരു ചിത്രമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.


Click it and Unblock the Notifications











