വിനീത് ശ്രീനിവാസനൊപ്പം പാട്ടു പാടി ആസിഫും ബാലുവും! വിജയ് സൂപ്പറും പൗര്‍ണമിയിലെ അടിപൊളി ഗാനം പുറത്ത്!
ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ഇത്തവണ ആസിഫിന്റെ നായികയായി എത്തുന്നത്. ചിത്രത്തിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
വിനീത് ശ്രീനിവാസനൊപ്പം ആസിഫ് അലിയും ബാലു വര്‍ഗീസും പാടിയ ഒരു പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രിന്‍സ് ജോര്‍ജ്ജാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ഒരുക്കുന്ന സിനിമ പ്രണയത്തിന് കൂടി പ്രാധാന്യം നല്‍കുന്നുണ്ടെന്ന് നേരത്തെ സംവിധായകന്‍ തന്നെ വൃക്തമാക്കിയിരുന്നു.

പോണ്ടിച്ചേരി, ബാംഗ്ലളൂരു,കൊച്ചി തുടങ്ങിയവിടങ്ങളിലായിരുന്നു സിനിമയുടെ ചീത്രീകരണം നടന്നത്. ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ പാട്ടിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. കാര്‍ത്തിക്കും ഷാരോണ്‍ ജോസഫും ചേര്‍ന്ന് പാടിയ 'എന്താണീ മൗനം' എന്നു തുടങ്ങുന്ന പാട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. സുര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ.കെ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











