ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും പുതിയ ടീസര്‍ പുറത്ത്!സിനിമ ജനുവരി 11ന് തിയ്യേറ്ററുകളിലേക്ക്
ആസിഫ് അലിയുടെ എറ്റവും പുതിയ ചിത്രം വിജയ് സൂപ്പറും പൗര്‍ണമിയും റിലീസിങ്ങിനൊരുങ്ങുകയാണ്. ജിസ് ജോയി സംവിധാനം ചെയ്ത സിനിമ ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു ടീസര്‍കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയിലെ സിദ്ധിഖും ആസിഫ് അലിയും ഉള്‍പ്പടുന്ന ഒരു രംഗമാണ് വിജയ് സൂപ്പറും പൗര്‍ണമിയും പുതിയ ടീസറില്‍ കാണിച്ചിരിക്കുന്നത്. ജിസ് ജോയ് തന്നെ തിരക്കഥയെഴുതിയ ചിത്രം സുനില്‍ എകെയാണ് നിര്‍മ്മിക്കുന്നത്.

പ്രിന്‍സ് ജോര്‍ജ്ജ് സിനിമയ്ക്കു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു. രണ്‍ജി പണിക്കര്‍,ദേവന്‍,അജു വര്‍ഗീസ്,കെപിഎസി ലളിത ബാലു വര്‍ഗീസ്.ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ജനുവരി പതിനൊന്നിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ഒരുക്കുന്ന ചിത്രം പ്രണയത്തിന് കൂടി പ്രാധാന്യം നല്‍കുന്നുണ്ടെന്ന് നേരത്തെ സംവിധായകന്‍ തന്നെ വൃക്തമാക്കിയിരുന്നു. പോണ്ടിച്ചേരി, ബാംഗ്ലളൂരു,കൊച്ചി തുടങ്ങിയവിടങ്ങളിലായിരുന്നു സിനിമയുടെ ചീത്രീകരണം നടന്നത്.


Click it and Unblock the Notifications











