ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും പുതിയ ടീസര്‍ പുറത്ത്! വീഡിയോ കാണൂ
മന്ദാരത്തിനു ശേഷം ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പുതിയ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇത്തവണ ഐശ്വര്യ ലക്ഷ്മിയാണ് ആസിഫിന്റെ നായികയായി എത്തുന്നത്.
ജിസ് ജോയി തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം സുനില്‍ എകെ നിര്‍മ്മിക്കുന്നു. രണ്‍ജി പണിക്കര്‍,സിദ്ധിഖ്, ബാലു വര്‍ഗീസ്,അജു വര്‍ഗീസ്, ജോസഫ് അന്നംകുട്ടി ജോസ്,ശാന്തികൃഷ്ണ,ദര്‍ശന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ഒരുക്കുന്ന സിനിമ പ്രണയത്തിന് കൂടി പ്രാധാന്യം നല്‍കുന്നുണ്ടെന്ന് നേരത്തെ സംവിധായകന്‍ തന്നെ വൃക്തമാക്കിയിരുന്നു. പോണ്ടിച്ചേരി, ബാംഗ്ലളൂരു,കൊച്ചി തുടങ്ങിയവിടങ്ങളിലായിരുന്നു സിനിമയുടെ ചീത്രീകരണം നടന്നത്. ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ പാട്ടിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.
കാര്‍ത്തിക്കും ഷാരോണ്‍ ജോസഫും ചേര്‍ന്ന് പാടിയ 'എന്താണീ മൗനം' എന്നു തുടങ്ങുന്ന പാട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. ജിസ് ജോയിയുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ്ജാണ് ഗാനമൊരുക്കിയിരിക്കുന്നത്. ഇത്തവണയും ഒരു ഫീല്‍ഗുഡ് ചിത്രവുമായിട്ടാണ് ആസിഫ് അലി-ജിസ് ജോയി ടീം എത്തുന്നതെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











