തൊഴിലാളികള്‍ക്ക് സ്വര്‍ണനാണയം നല്‍കി ഇളയദളപതി
വിജയ് യെ ആളുകള്‍ എത്രമാത്രം ആരാധിയ്ക്കുന്നുവോ അത്രമാത്രം നടനും അവരെ സ്‌നേഹിക്കുന്നുണ്ട്. ആരാധകര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന നടന്മാരില്‍ മുന്നിലാണ് വിജയ് യുടെ സ്ഥാനം. ആരാധകര്‍ക്ക് മാത്രമല്ല, കഷ്ടപ്പെടുന്നവര്‍ക്കും.
വിജയ് യെ ഒരുനോക്ക് കണ്ടാല്‍ ജീവിതം ധന്യമെന്ന് വിശ്വസിക്കുന്നവരെ ചെന്നു കാണാന്‍ ഒരു മടിയുമില്ലാത്ത നടന്‍, നിര്‍ദ്ധനരെ തന്നാലാവും വിധം സഹായിക്കുന്ന നടന്‍...താരജാഡകളില്ലാതെ സാധാരണക്കാര്‍ക്കൊപ്പം അദ്ദേഹം ഇഴകിച്ചേരും.

ഇത്തവണ കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിക്കാന്‍ വിജയ് യ്ക്ക് കഴിഞ്ഞിരുന്നില്ല. പുതിയ ചിത്രമായ പുലിയുടെ ലൊക്കേഷനില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു വിജയ്. ആഘോഷങ്ങള്‍ മാറ്റി വച്ച് വിജയ് ചിലരെ ആഘോഷത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
പുലിയുടെ സെറ്റി 265 ഓളം യൂണിറ്റ് അംഗങ്ങള്‍ക്ക് സ്വര്‍ണനാണയം നല്‍കിയാണ് ഇത്തവണ വിജയ് തന്റെ പൊങ്കല്‍ ആഘോഷിച്ചത്. വിജയ് യുടെ കയ്യൈലില്‍ നിന്ന് പൊങ്കല്‍ സമ്മാനം ലഭിച്ച സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍ കൂടെയായ യൂണിറ്റംഗങ്ങള്‍


Click it and Unblock the Notifications











